കൊച്ചു ദ്വീപു പോലെ തെക്കുംഭാഗം

അഷ്‌ടമുടി കായലിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ദ്വീപു പോലെ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ്‌ തെക്കുംഭാഗം. ‘അഷ്‌ടമുടിക്കായലിൻ റാണി’ എന്ന്‌ ഈ ഗ്രാമത്തെ അറിയപ്പെടുന്നു. തിരുവിതാംകൂര്‍ രാജകുടുംബവുമായി ബന്ധമുള്ള അഴകത്ത്‌ ജന്മിയുടെ കുടുംബം ഈ ഗ്രാമത്തിലായിരുന്നു.

2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം. [ Visitor : IP Address - #44.200.140.218, Browser - #Unknown, Content accessed - #14/07/2024 07:43:03 AM (UTC), Tracking code - #2178535601720942983]2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം.

മഹാലക്ഷ്‌മി മുകില്‍ എന്ന ആരംഭത്തില്‍ അറിയപ്പെട്ട സ്ഥലം പിന്നീട്‌ മഹാമുകില്‍ ആകുകയും കാലക്രമത്തില്‍ മാമുകില്‍ ആകുകയും ചെയ്‌തു. ഒരു മാമുനിയുടെ ശാപം പേറിയ നാടെന്നാണ്‌ പറയപ്പെടുന്നത്‌. വേലുത്തമ്പി ദളവയുടെ ഒളിത്താവളങ്ങളില്‍ ഒന്നായ ദളവാപുരം ഈ ഗ്രാമത്തിന്റെ ഭാഗമാണ്‌. ഈ സ്ഥലത്തിന്‌ ഇങ്ങനെ പേരുവരാന്‍ കാരണവും ‘ദളവ’ ഇവിടെ ഒളിവില്‍ താമസിച്ചിരുന്നുവെന്നതാണ്‌. ഇവിടെ ഇന്നും നിലനില്ക്കുന്ന ചരിത്രാവശിഷ്ടമായ കാക്കാത്തിക്കുരിശ്‌ പോര്‍ച്ചുഗീസുകാരുടെ വരവിന്റെ സൂചനയായി കണക്കാക്കാം.

അപൂര്‍വ്വമായ ഒരു ലോഹത്തില്‍ നിര്‍മ്മിതമായ ഒരു പൂവന്‍ കോഴിയുടെ രൂപം മേജര്‍ ശ്രീപനയ്‌ക്കറ്റോട്ടില്‍ ദേവീക്ഷേത്രത്തിൻ മുകളില്‍സ്ഥിതിചെയ്യുന്നു. ഇത്‌ ഏതോ സഞ്ചാരി ദേവീ കടാക്ഷത്താല്‍ തൃപ്‌തനായി ദാനമായി നല്‍കിയതാണെന്ന്‌ പറയപ്പെടുന്നു. ഈ ക്ഷേത്രത്തിലെ ഉത്സവവും സെൻ ജോസഫ്‌ ദേവാലയത്തിലെ തിരുനാള്‍ ആഘോഷവും അടുത്തടുത്ത ദിവസങ്ങളിലാണ്‌ കൊണ്ടാടുന്നത്‌. നിരവധി രാജ്യ സ്‌നേഹികളെ സമ്മാനിച്ച ഈ ഗ്രാമം രാജഭരണത്തിനെതിരെയും ജന്മിത്തത്തിനെതിരെയുമുള്ള പ്രക്ഷോപങ്ങള്‍ക്ക്‌ സാന്നിദ്ധ്യംഅറിയിച്ചിട്ടുണ്ട്‌.

പ്രാചീനകാലത്ത് പ്രധാനമായും കാര്‍ഷികവൃത്തി അടിസ്ഥാനമാക്കിയുള്ള ഒരു സമ്പദ്ഘടനയായിരുന്നു ഈ പ്രദേശത്തു നിലനിന്നിരുന്നത്. ഉള്‍നാടന്‍ ജലാശയങ്ങളുടെ സാന്നിധ്യം കാര്‍ഷികാനുബന്ധ വ്യവസായങ്ങളുടെ വളര്‍ച്ചയെ ഒട്ടൊന്നുമല്ല സഹായിച്ചത്. കയര്‍മേഖല ഇവിടെയും പ്രധാന വ്യവസായമേഖലയായി വളര്‍ന്നു. തെക്കുംഭാഗം പഞ്ചായത്തിന്റെ സമീപസ്ഥലമായ തീരദേശപഞ്ചായത്തുകളിലെല്ലാം തന്നെ ഇതേ കാലയളവില്‍ ധാതുമണല്‍ ഖനനമാണ് ഒരു വ്യവസായമെന്ന നിലയില്‍ വളര്‍ന്നുവന്നത്.

1978-ല്‍ തെക്കുംഭാഗം പഞ്ചായത്ത് രണ്ടായി വിഭജിച്ചാണ് നീണ്ടകര പഞ്ചായത്ത് രൂപീകരിക്കുന്നത്. കഴിഞ്ഞ നാലു ദശകങ്ങള്‍ക്കിടയില്‍ ഈ പ്രദേശത്തെ പ്രകൃതിയില്‍ ഗണ്യമായ മാറ്റങ്ങള്‍ സംഭവിച്ചതായി കാണാം. 1880-കളില്‍ തെക്കുംഭാഗത്ത് കുളങ്ങരവെളിയില്‍ സ്ഥാപിച്ച വിദ്യാലയമാണ് ഈ പ്രദേശത്തെ ആദ്യത്തെ സര്‍ക്കാര്‍ സ്ഥാപനം.
നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !