‘ശിവപുരം’ എന്നു പേരുണ്ടായിരുന്ന ചവറ

‘ശിവപുരം’ എന്നു പേരുണ്ടായിരുന്ന ചവറ എന്ന ശാന്തമായ ഈ ഗ്രാമം വ്യാവസായിക മേഖലയിൽ ശ്രദ്ധേയമാണ്‌. പുരാതനകാലത്ത്‌ ചൈനക്കാർ ചരക്കുകൾ സൂക്ഷിക്കുന്നതിനായി ചവറയുടെ തെക്കുപടിഞ്ഞാറ് തീരത്ത്‌ പണ്ടകശാലകൾ തീർത്തതായി പറയപ്പെടുന്നു. പുരാതനകാലത്ത്‌ ചവറയ്‌ക്ക്‌ വിദേശരാജ്യങ്ങളുമായി ബന്ധമുണ്ടായിരുന്നതിനു തെളിവുകളായി വളരെപ്രചാരമുള്ള ചീനിച്ചട്ടി, ചീനവല, ചീനഭരണി എന്നിവ ഇന്നും നിലനില്‍ക്കുന്നു. 1908-ല്‍ ജര്‍മ്മനിയിൽ പ്രദർശിപ്പിച്ച ചവറയിൽ നിര്‍മ്മിച്ച കയറുത്‌പന്നങ്ങൾ ‘ഹർഷാംബർഗ്‌’ എന്ന ശാസ്‌ത്രജ്ഞൻ കാണുകയും കയറിൽ പറ്റിയിരിക്കുന്ന കറുത്തമണ്ണ്‌ പെട്ടെന്ന്‌ ശ്രദ്ധിക്കുകയും അതില്‍ മോണോസൈറ്റുണ്ടെന്നു തിരിച്ചറിയുകയും അദ്ദേഹം ചവറയിൽ എത്തി നടത്തിയ പരിശോധനയുടെ ഫലമായി 1922 ആയപ്പോഴേക്കും ഇൽമണൈറ്റ്‌ ഇവിടെ നിന്നും കയറ്റുമതി ചെയ്‌തു തുടങ്ങി.

2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം. [ Visitor : IP Address - #44.210.151.5, Browser - #Unknown, Content accessed - #22/07/2024 07:46:23 PM (UTC), Tracking code - #2542693891721677583]2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം.

പുരുഷാംഗനമാരുടെ ചമയവിളക്കെടുപ്പു നടക്കുന്ന കൊറ്റംകുളങ്ങര ക്ഷേത്രവും, കാമൻകുളങ്ങരയും, ഭരണിക്കാവും, പന്മന നടയും ഇന്ന്‌ വളരെ പ്രശസ്‌തമാണ്‌. സെൻറ് ആന്ത്രാസ്‌, സെൻറ് ഫ്രാന്‍സിസ്‌ അസ്സീസി, സെന്റ്‌ അഗസ്‌റ്റിയൻ എന്നീ പള്ളികളാണ്‌ ചവറയിലെ പ്രമുഖ ദേവാലയങ്ങൾ. കൊല്ലം ജില്ലയിലെ രണ്ടാമത്തെ പള്ളിയായ കൊട്ടുകാട്‌ പള്ളി ചവറയിലാണെന്നതും വളരെ ശ്രദ്ധേയമാണ്‌. ചവറ ഇന്ന്‌ വാണിജ്യ രംഗത്ത്‌ ജനശ്രദ്ധയാകര്‍ഷിച്ചു കൊണ്ടിരിക്കുകയാണ്‌.

ജനങ്ങളുടെ പ്രധാനതൊഴില്‍ കാര്‍ഷികവൃത്തിയും കര്‍ഷകത്തൊഴിലുമായിരുന്നു. കാലക്രമേണ കൃഷിയോടുളള ആഭിമുഖ്യം കുറഞ്ഞു. പരമ്പരാഗത കയര്‍വ്യവസായ മേഖലയും മത്സ്യബന്ധനവും മത്സ്യസംസ്കരണ മേഖലയും ഒട്ടേറെ തൊഴിലവസരങ്ങള്‍ നല്കുന്നുണ്ട്. ചവറയുടെ സുപ്രധാനമായ സാമ്പത്തിക മേഖലകളില്‍ ഒന്നാണ് മത്സ്യബന്ധനമേഖല. ചവറ ബ്ളോക്ക് പഞ്ചായത്ത് പ്രദേശത്ത് ‘ചവറ പന്മന തേവലക്കര ചകിരി കൊണ്ട് പിഴയ്ക്കണം’ എന്ന പഴമൊഴി അന്വര്‍ത്ഥമാക്കുമാറ് പ്രധാന പരമ്പരാഗത വ്യവസായം കയര്‍വ്യവസായമാണ്. പഞ്ചായത്ത് പ്രദേശത്തെ ആദ്യത്തെ ഹൈസ്ക്കൂള്‍ 1981-ല്‍ വജ്രജുബിലി ആഘോഷിച്ച ചവറ ബോയ്സ് ഹൈസ്ക്കൂള്‍ ആണ്. 1906-ല്‍ നിര്‍മ്മിച്ചതാണ് ഈ വിദ്യാലയത്തിന്റെ പ്രധാന കെട്ടിടം. ചവറ ഗ്രാമപഞ്ചായത്തിലെ ജനസമൂഹം മത്സ്യബന്ധനം, കയര്‍ നിര്‍മ്മാണം, കാര്‍ഷികേതര നിത്യ ജോലികള്‍ എന്നിവയില്‍ വ്യാപൃതരായിരിക്കുന്നു.

ആദ്യത്തെ മഹാകാവ്യമായ രാമചന്ദ്രവിലാസത്തിന്റെ കര്‍ത്താവ് അഴകത്തു പത്മനാഭക്കുറുപ്പ് ചവറയുടെ അഭിമാനമാണ്. ശ്രീ ചട്ടമ്പിസ്വാമി അവര്‍കള്‍ പ്രദാനം ചെയ്ത സവിശേഷ സൂക്തങ്ങളും പ്രവര്‍ത്തനങ്ങളും ഈ നാടിനെ ചരിത്രത്തിന്റെ ഏടുകളില്‍ സൂക്ഷിക്കുന്നതിന് സഹായിച്ചിട്ടുണ്ട്. മണ്‍മറഞ്ഞു പോയ അതുല്യപ്രതിഭകളായ പുളിമാന പരമേശ്വരന്‍ പിളള, സി.എന്‍.ശ്രീകണ്ഠന്‍നായര്‍, ഒ.നാണു ഉപാദ്ധ്യായന്‍, വി.സാംബശിവന്‍ എന്നിവര്‍ ഈ നാടിന്റെ സന്തതികളായിരുന്നു. ചവറയുടെ അഭിമാനമായിരുന്ന ബേബിജോണിനെ സംഭാവന ചെയ്തതും ചവറയാണ്.
നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !