‘തൊടി’ എന്നു വിളിച്ചിരുന്ന തൊടിയൂര്‍

പ്രകൃതി രമണീയവും, ശാന്തസുന്ദരവും, ഒരു കാര്‍ഷിക ഗ്രാമവുമായ തൊടിയൂര്‍, വട്ടക്കായലിനും, മാലുമേല്‍ പുഞ്ചയ്ക്കും ഇടയ്ക്ക് പള്ളിയ്ക്കലാറിന്റെ തീരത്തോട് ചേര്‍ന്ന് ഒരു ‘തൊടുക’ പോലെ കിടന്നിരുന്നു. കൃഷിയുടെ അടിസ്ഥാനത്തില്‍ യോജിച്ച തൊടുക നിര്‍മ്മിച്ചതാണെന്നും ആസ്ഥലത്തിനെ ‘തൊടി’ എന്നു വിളിച്ചിരുന്നു വെന്നും കാലക്രമത്തില്‍ തൊടിയൂര്‍ എന്ന പേരുവരുകയും എന്നും പറയപ്പെടുന്നു. തിരുവിതാംകൂറില്‍ കാര്‍ഷിക പ്രസിദ്ധമായ ഓണാട്ടുകര പ്രദേശത്തിന്റെ ഭാഗമായിരുന്ന തൊടിയൂര്‍ ഇന്ന് കരുനാഗപ്പള്ളി താലൂക്കില്‍ സ്ഥിതി ചെയ്യുന്നു.

2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം. [ Visitor : IP Address - #3.234.244.181, Browser - #Unknown, Content accessed - #24/04/2024 12:03:34 AM (UTC), Tracking code - #19894070861713917014]2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം.

തൊടിയൂര്‍ എന്ന ശാന്തസുന്ദരമായ ഗ്രാമത്തില്‍ കല്ലേലിഭാഗം, മുഴങ്ങാടി, പുലിയൂര്‍വഞ്ചി, വേങ്ങറ തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്നു. തൊടിയൂര്‍ ഗ്രാമപഞ്ചായത്തിലെ കല്ലേലിഭാഗം കുളങ്ങരയ്‌ക്കല്‍ മുളമൂട്ടില്‍ കുടുംബത്തില്‍ ശ്രീനാരായണഗുരു വന്നതില്‍ ഈ പ്രദേശം ധന്യമായി. ഹരിജനങ്ങള്‍ക്കായി അയ്യങ്കാളി ഇവിടെയെത്തി തിരുവിതാംകൂറിലെ ആദ്യത്തെ ഹരിജന വിദ്യാലയമാണ്‌ ഇന്നത്തെ തൊടിയൂര്‍ ഗവ:എല്‍.പി.സ്‌ക്കൂള്‍.

കായംകുളം രാജാവിന്റെ അധീനതയില്‍ ആയിരുന്നതും ഓണാട്ടുകര പ്രദേശത്തിന്റെ ഭാഗമിയിരുന്ന തൊടിയൂര്‍ എന്ന മതസൗഹാര്‍ദ്ദവും സാഹോദര്യവും പുലര്‍ത്തുന്ന ഈ ഗ്രാമത്തില്‍ വളരെ പ്രശസ്‌തമായ സാംസ്‌ക്കാരിക സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു.

കായംകുളം രാജാവിന്റെ വിശ്വസ്ത സേനാനായകന്‍ ആയിരുന്ന പുളിയ്ക്കല്‍ മേനവന്റെ നേതൃത്വത്തിലുള്ള ‘പുളിയ്ക്കല്‍ കോട്ട’ ഈ ഗ്രാമത്തിന്റെ ഐതിഹാസിക ചരിത്ര സ്മാരകമായി നിലകൊണ്ടിരുന്നു. ഈ സ്മരണകള്‍ ഉണര്‍ത്തിക്കൊണ്ട് പുളിയ്ക്കല്‍ കോട്ട സ്കൂള്‍ (തൊടിയൂര്‍ ഗവണ്‍മെന്റ് എല്‍ പി എസ്സ്) ഈ പഞ്ചായത്തിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു.

ചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്ന വളരെ പ്രസിദ്ധമായ ക്ഷേത്രമാണ് മാരാരിത്തോട്ടം ക്ഷേത്രം. മാരദഹനം കഴിഞ്ഞ് ശിവന്‍ കുടികൊണ്ട സ്ഥലമാണ് മാരാരിത്തോട്ടം എന്ന് ഐതിഹ്യം. വടക്കുനിന്നും ശിവനെ ഭയന്ന് കാമദേവന്‍ വലിയ ശബ്ദം മുഴക്കിക്കൊണ്ട് ഓടിവന്ന സ്ഥലത്തെ മുഴങ്ങോടി എന്നും, കാമന്റെ പട്ടട ഒരുക്കിയ സ്ഥലത്തെ പട്ടതടവ് എന്നും, പട്ടടയില്‍ നിന്നും ചാമ്പല്‍ വാരി ഒഴുക്കിയ സ്ഥലത്തെ ചാമ്പക്കടവ് എന്നും അറിയപ്പെടുന്നു എന്നാണ് പഴമക്കാര്‍ പറയുന്നത്.

ചെങ്ങന്നൂരിന് അടുത്തുള്ള പുലിയൂര്‍ എന്ന സ്ഥലത്തു നിന്നും വഞ്ചിയില്‍ കയറിവന്ന ബ്രാഹ്മണര്‍ അധിവസിച്ചിരുന്ന സ്ഥലത്തെ പില്‍ക്കാലത്ത് പുലിയൂര്‍ വഞ്ചി എന്ന് അറിയപ്പെട്ടിരുന്നു എന്നും, അവരുടെ കുടുംബ ക്ഷേത്രമായിരുന്നു ഇടക്കുളങ്ങര ദേവീക്ഷേത്രം എന്നും വിശ്വസിക്കുന്നു. ‘മാല’ എന്ന പേരുകാരിയായ ഒരു അവര്‍ണ്ണ സ്ത്രീയ്ക്ക് പുഞ്ചവയലില്‍ നിന്നും ലഭിച്ച ദേവീവിഗ്രഹം അതിനടുത്തുള്ള പുരയിടത്തില്‍ സ്ഥാപിച്ചെന്നും, അതുവഴി ആ പ്രദേശത്തെ മാലുമേല്‍ എന്നും അറിയപ്പെടാന്‍ കാരണമായതായി പറയപ്പെടുന്നു. വിഗ്രഹം കണ്ടെടുത്ത പുഞ്ചവയലിനെ ‘ഭഗവതിക്കണ്ടം’ എന്ന പേരില്‍ ഇപ്പോള്‍ അറിയപ്പെടുന്നു.
നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !