സമ്പൽസമൃദ്ധമായ തഴവ

തഴവാ, പാവുമ്പ എന്നീ വില്ലേജുകൾ ചേർന്നതും 23.58 ച.കി.മീ. വിസ്‌തൃതവും സ്‌നേഹത്തിൻ കൊടുംകാറ്റുകൾ സദാ വീശുന്നതും കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ നെല്ലുല്‌പാദിപ്പിക്കുന്നതും സമ്പൽസമൃദ്ധവുമായ ഗ്രാമമാണ്‌ തഴവ. മെത്തപ്പായി നിർമ്മിക്കുന്നതിനാവശ്യമായ പെൺകൈത സമൃദ്ധമായി വളരുന്നതുകൊണ്ടാകാം ഈ ന്ഥലത്തിനു തഴവയെന്നപേരു വന്നതെന്ന്‌ ഊഹിക്കാം.

2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം. [ Visitor : IP Address - #18.97.9.170, Browser - #Unknown, Content accessed - #06/12/2024 04:13:48 PM (UTC), Tracking code - #12648325491733501628]2003 ൽ ആരംഭിച്ച ഒരു വെബ്‌സൈറ്റ് ആണ് കരുനാഗപ്പള്ളി.com. നമ്മുടെ കരുനാഗപ്പള്ളിയിലെ സമുദായിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇതിൽ പബ്ലിഷ്‌ ചെയ്‌തിരിക്കുന്ന പല ഡാറ്റകളും മാസങ്ങളോളം എടുത്ത് പല സ്ഥലങ്ങളിലും കയറി ഇറങ്ങി ശേഖരിച്ചിരിക്കുന്നതാണ്. പക്ഷെ ഇതൊന്നും മനസ്സിലാക്കതെ പലരും ഈ പേജിലെ ഡാറ്റകൾ ഒരു മാറ്റവും കൂടാതെ കോപ്പി ചെയ്‌തു എടുക്കുന്ന പ്രവണതയാണ് കാണുന്നത്. ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഡോക്ടറിനെക്കുറിച്ച് ഒരു ഡയറക്ടറി തയ്യാറാക്കിയിരിക്കുന്നത് എല്ലാവരും കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു. രണ്ടു മാസത്തിലധികം പല ഹോസ്പിറ്റലുകളിലും ഡോക്‌ടേഴ്‌സിന്റെ അടുത്തും കയറി ഇറങ്ങിയാണ് അത് തയ്യാറാക്കിയത്. അത് അതേപടിയാണ് പലരും കോപ്പി ചെയ്തുകൊണ്ട് പോയത്. ആയതിനാൽ കരുനാഗപ്പള്ളി.com ലെ പ്രത്യേക ചില ഡാറ്റകൾ ആരെങ്കിലും അതേപടി കോപ്പി ചെയ്യുന്നതായി വിവരം ലഭിച്ചാൽ കരുനാഗപ്പള്ളി.com തുടങ്ങിയ അന്നുമുതൽ ചിലവായ തുക കൂടാതെ 25 ലക്ഷം രൂപയിൽ കുറയാത്ത നഷ്ടപരിഹാരം വരെ ലഭിക്കത്തക്ക രീതിയിൽ പരാതി നൽകി ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാനും നിയമോപദേശകരോട് ആലോചിച്ചു തീരുമാനിച്ചിരിക്കുകയാണ്. സൈബർസെല്ലിന്റെ ഉപദേശവും ഈ വിഷയത്തിൽ തേടിയിട്ടുള്ളതാണ്. ഇതേ വിഷയം ഫേസ്ബുക്ക് ടീമിനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ് (Intellectual Property Claims, United States Digital Millennium Copyright Act (DMCA) or similar laws in india). പകർപ്പവകാശ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് copyright@karungappally.com എന്ന ഇമെയിൽ അഡ്രസിലേക്ക് മെയിൽ അയക്കാവുന്നതാണ്. ദയവുചെയ്‌തു അതേപടി കോപ്പി ചെയ്യാതിരിക്കുക. നമുക്ക് പരസ്‌പരം സഹകരിച്ചു പ്രവർത്തിക്കാം.

ഈ പ്രദേശം രൂപപ്പെടുത്തിയ അതിമനോഹരവും ഏറെ പ്രിയങ്കരവുമായ മെത്തപ്പായ കടന്നു ചെല്ലാത്ത ലോകത്തിന്റെ ഒരു സ്ഥലം പോലുമില്ല. ഇവിടുത്തെ സ്ത്രീകള്‍ നെയ്തുണ്ടാകുന്ന പായകളുടെ ആദ്യരൂപം അടിപ്പായും – മേല്‍പ്പായും പഞ്ചായത്തിലെ എല്ലാ അന്തിച്ചന്തകളിലും വിറ്റു മാറുക പതിവായിരുന്നു. എന്നാല്‍ ഇവകള്‍കൂട്ടി ഇണക്കി നിറം പിടിപ്പിച്ച് തഴകള്‍ കൊണ്ട് അരികുകള്‍ തുന്നി നിര്‍മ്മിച്ച മനോഹരമായ മെത്തപ്പായകള്‍ വില്‍ക്കുന്ന ഏക സ്ഥലം ഒന്നാം വാര്‍ഡിലെ കുതിരപന്തി ചന്ത മാത്രമാണ്. തിങ്കള്‍, വ്യാഴം എന്നീ ദിവസങ്ങളിലെ പ്രഭാതങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന വ്യവസായികള്‍ ഈ പായകള്‍ വാങ്ങുന്നു. എല്ലാ ആഴ്ചകളിലും ഈ ദിവസങ്ങളില്‍ മെത്തപ്പായുടെ വലിയ കെട്ടുകള്‍ ഇവിടെ നിന്നും വിവിധ ദിശകളിലേക്ക് നീങ്ങുമ്പോള്‍ വടക്കുംമുറി കിഴക്ക് പ്രവര്‍ത്തിച്ചിരുന്ന 2062-ാം നമ്പര്‍ സഹകരണസംഘം കേരളത്തിന്റെ മൊത്തം ശ്രദ്ധയും പറ്റിയിരുന്നു. അതൊക്കെ ഇന്ന് ഓര്‍മ്മകളില്‍ മാത്രം. പ്രസ്തുത സ്ഥലത്ത് ഇന്ന് പ്രവര്‍ത്തനം നടത്തുന്നത് ഗാന്ധി സ്മാരകനിധി കേന്ദ്രമാണ്.

തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ഉഗ്രപ്രതാപകാലത്ത് ഇവിടത്തെ ‘മെത്തപ്പായ്’ കൊട്ടാരത്തില്‍ എത്തിച്ച തൊഴിലാളിയായിരുന്നു വെളുമ്പി. നൂല് വണ്ണത്തില്‍ കൈതച്ചെടിയുടെ ഇല അറുത്ത് നാരാക്കി അതുകൊണ്ട് മെനഞ്ഞ മെത്തപ്പായ് ഒരു മുളക്കുഴലില്‍ ആക്കി വെളുമ്പി തിരുവിതാംകൂര്‍ മഹാരാജാവിന് കാഴ്ച വെച്ചു. തിരുമനസിന് മെത്തപ്പായ് ഏറെ ഇഷ്ടപ്പെട്ടു. ചെങ്കോലും കീരിടവും കാഴ്ചബംഗ്ളാവില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന് ഇതേ തരത്തിലുള്ള ഒരു മെത്തപ്പായ് കരുനാഗപ്പള്ളിയില്‍ വച്ച് നല്‍കി.

ഈ പഞ്ചായത്തില്‍ രൂപം കൊണ്ട പാവുമ്പം വില്ലേജ് പണ്ട് കാലത്ത് ‘പാമ്പുംവാ’ എന്നാണ് വിളിച്ചിരുന്നതെന്ന് പഴമക്കാര്‍ പറയുന്നു. അത് ലോപിച്ചുലോപിച്ചാണത്രേ പാവുമ്പാ ആയത്. പണ്ട് കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗം സത്യം ചെയ്യിക്കലായിരുന്നു. ഇന്നത്തെ കോടതികളുടെ സ്ഥാനം ക്ഷേത്രങ്ങള്‍ക്കായിരുന്നു. നാടുവാഴികളും പ്രഭുക്കളും ഈ കുറ്റവിചാരണ പാവുമ്പയില്‍ നടത്തിയിട്ടുണ്ടെന്നതിനു തെളിവുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ക്ഷേത്രത്തിന്റെ വടക്കേ മണ്ഡപത്തിന്റെ അടിവശത്തായി ഒരാളിന്റെ ചുരുട്ടിയ കൈ കയറ്റാവുന്ന ഒരു ദ്വാരം ഇന്നും കാണാം. കുറ്റവാളി എന്നു സംശയിക്കുന്ന ആളിന്റെ കൈചുരുട്ടി ഈ ദ്വാരത്തിലാക്കുന്നു. ആള്‍ കുറ്റക്കാരനാണെങ്കില്‍ മണ്ഡപത്തിന്റെ അടിയില്‍ സ്ഥിര താമസക്കാരനായ സര്‍പ്പം കയ്യില്‍ കൊത്തിയത് തന്നെ. നിരപരാധിയെങ്കില്‍ നാഗം ചലിക്കില്ല എന്നാണ് വിശ്വാസം. ഇവിടെ നടന്നിരുന്ന ഈ കുറ്റവിചാരണ ഏറെ പ്രസിദ്ധി നേടിയിരുന്നു. അതുകൊണ്ട് തന്നെ ‘പാമ്പുവായും’ പ്രസിദ്ധമായി. ഒരു നാലമ്പലത്തിനുള്ളില്‍ ശിവനും, വിഷ്ണുവും ഒരേസമയം പൂജിക്കപ്പെടുക എന്നത് വളരെ അപൂര്‍വ്വമാണ്. ഈ അപൂര്‍വ്വത ഏഴുനൂറ്റാണ്ടിനകം പഴക്കമുള്ള പാവുമ്പക്ഷേത്രത്തിനുണ്ട് എന്നുള്ളത് ഇവിടത്തെ പ്രത്യേകതകളില്‍ സവിശേഷത അര്‍ഹിക്കുന്നതാണ്. പ്രാചീനവും പ്രാധാന്യവും ഉള്ളതുമായ മറ്റൊരു ആരാധനാലയമാണ് ‘കൊച്ചുഗുരുവായൂര്‍’ എന്നറിയപ്പെടുന്ന തഴവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ഇവിടുത്തെ ശംഖ്, ചക്രം, ഗദ, പത്മധാരിയായ വിഷ്ണുവിനെ ചന്ദനത്തില്‍ പൊതിയുന്ന മുഴുക്കാപ്പ് പ്രസിദ്ധമാണ്.

കലാരംഗത്തും തങ്ങളുടെ വ്യക്‌തി മുദ്രകൾ പതിപ്പിച്ചിട്ടുളളതു൦ വളരെയധികം പൊതുസ്ഥാപനങ്ങൾ ഉള്ളതുമായ ഈ ഗ്രാമം ഉയർച്ചയുടെ പടവുകൾ കൈയ്യടക്കുമെന്നത്‌ അഭിമാനാർഹമായ ഒരു കാര്യം തന്നെയാണ്‌.




നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !