കരുനാഗപ്പള്ളി ആലപ്പാട് സ്വദേശി കോവിഡ് ബാധിച്ച് ദുബായിൽ മരണപ്പെട്ടു….

കരുനാഗപ്പള്ളി : ദുബായിലെ നിർമ്മാണ കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവാവ് കോവിഡ് ബധിച്ചു മരണപ്പെട്ടു. ആലപ്പാട്, ശ്രായിക്കാട് കളത്തിൽ, ശങ്കരദാസിൻ്റെയും ഓമനയുടെയും മകൻ ശ്യാംദാസ് (37). ആണ് മരണപ്പെട്ടത്. കഴിഞ്ഞ 3 ന് മരണം സംഭവിച്ചെങ്കിലും മെഡിക്കൽ റിപ്പോർട്ടിൽ കഴിഞ്ഞ ദിവസം കോവിഡ് മൂലമാണ് മരണം എന്ന് സ്ഥിരീകരിക്കുകയായിരുന്നു.

സംസ്കാര ചടങ്ങുകൾ ദുബായിൽ നടന്നു. മാതാപിതാക്കൾ ഉൾപ്പടെയുള്ള വീടിൻ്റെ ഏക ആശ്രയമായിരുന്നു ശ്യാംദാസ്. സുനാമി പാക്കേജിൽ ലഭിച്ച വീട്ടിലാണ് ഇവർ താമസിച്ചു വന്നത്. അഡ്വ എ.എം. ആരിഫ് എം.പി. ശ്യാംദാസിൻ്റെ വീട്ടിലെത്തി അനുശോചനം അറിയിച്ചു. ഭാര്യ നീതു. മകൻ അലൻ.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !