150 ഓളം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു

കരുനാഗപ്പള്ളി: ആലുംകടവ് ശ്രീനാരായണ ഗുരു സ്മാരക സമിതിയും പോച്ചയിൽ ഗ്രൂപ്പും സംയുക്തമായി ആലുംകടവ് പ്രദേശത്തെ അർഹരായ 150ഓളം കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.

പോച്ചയിൽ ഗ്രൂപ്പ് എം.ഡി. നാസർ വിതരണോദ്ഘാടനം നിർവഹിച്ചു. ആലുംകടവ് ശ്രീനാരായണ ഗുരു സ്മാരക സമിതി പ്രസിഡന്റ് അഡ്വ. റ്റി.പി. സലിംകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിപിൻ ദാസ്, ട്രഷറർ മഹേഷ് വാടയിൽ എന്നിവരും മറ്റ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

ഓണത്തിന്റെ സഹോദര്യവും ഒരുമയും പങ്കുവെച്ച് സമൂഹത്തിലെ അർഹരായ കുടുംബങ്ങളിലേക്ക് ഓണസന്തോഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓണക്കിറ്റ് വിതരണം സംഘടിപ്പിച്ചത്. കരുനാഗപ്പള്ളിയിലെ വ്യാപാര മേഖലയ്ക്കൊപ്പം സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ് പോച്ചയിൽ ഗ്രൂപ്പ്. സമൂഹത്തിലെ അർഹരായവർക്ക് ആശ്വാസവും പിന്തുണയും നൽകുന്ന ഇത്തരം സേവന പ്രവർത്തനങ്ങൾ വരുംകാലങ്ങളിലും തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.



നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !