കരുനാഗപ്പള്ളി പടനായർകുളങ്ങര ശ്രീ മഹാദേവർ ക്ഷേത്ര ചരിത്രം

കരുനാഗപ്പള്ളി: ‘ആയ്’ രാജ്യത്തിന്റെ ഭാഗമായിരുന്ന കരുനാഗപ്പള്ളി പിന്നീട് ഓടനാടിന്റെ ഭാഗമായും അതിനുശേഷം തിരുവിതാംകൂറിന്റെ ഭാഗമായും നിലനിന്നിരുന്നു. കായംകുളം രാജാക്കന്മാരുടെ ആസ്ഥാനം കുറച്ചുനാൾ കരുനാഗപ്പള്ളിയിലായിരുന്നു. അക്കാലത്താവാം ബുദ്ധക്ഷേത്രമായിരുന്ന പടനായർകുളങ്ങരക്ഷേത്രം ഹിന്ദുക്ഷേത്രമായി മാറ്റിയത്. കേരളത്തിൽ പള്ളി എന്നുപേരുള്ള പല സ്ഥലങ്ങളും മുൻപ് ബുദ്ധദേവാലങ്ങളോ അവരുടെ വിഹാരകേന്ദ്രങ്ങളോ ആയിരുന്നു. 9-ആം ശതകത്തിലേത് എന്നു കരുതപ്പെടുന്ന ബുദ്ധവിഗ്രഹം താലൂക്കിലെ മരതൂർകുളങ്ങരയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്, അത് ഇതിനു പ്രബലമായ വിശ്വാസം തരുന്നതാണ്.

കരുനാഗപ്പള്ളി ടൗണിൽ ദേശീയ പാത-47 ന് കിഴക്കുവശത്തായി ക്ഷേത്രം സ്ഥിതിചെയ്യുന്നു. കരുനാഗപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്നും 200മീറ്റർ ദൂരം മാത്രമാണ് ക്ഷേത്രത്തിലേക്കുള്ളത്.

ഒരു പ്രധാന ശബരിമല ഇടത്താവളം കൂടിയാണ് ക്ഷേത്രം .
നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !