പടനായർകുളങ്ങര ശ്രീ മഹാദേവർ ക്ഷേത്രത്തിലെ തിരു ഉത്സവ പരിപാടികള്‍

കരുനാഗപ്പള്ളി: പടനായര്‍കുളങ്ങര മഹാദേവര്‍ക്ഷേത്രത്തില്‍   മാർച്ച് 4 ന് ശനിയാഴ്ച ഉച്ചയ്ക്ക് 2.30നാണ് ഗംഭീര പകൽപൂരം തുടങ്ങുക. രാവിലെ എട്ടിന് പന്തീരടിപൂജ, 9ന് കളമെഴുത്തുംപാട്ടും, വൈകിട്ട് 3.30ന് ഓട്ടന്‍തുള്ളല്‍, 10ന് ഐഡിയ സ്റ്റാറ്റാർ സിംഗറി ലൂടെ  ശ്രദ്ധേയനായ സന്നിധാനന്ദൻ നയിക്കുന്ന ഗാനമേള.

ഞായറാഴ്ച വൈകിട്ട് 3.30ന് കന്നേറ്റിയില്‍നിന്നാണ് പകല്‍പ്പൂരം തുടങ്ങുക. രാവിലെ 9.30ന് നൂറുംപാലും, 11.30ന് സംഗീതസദസ്സും ഭക്തിഗാനസുധയും, മൂന്നിന് ഓട്ടന്‍തുള്ളല്‍, 7.30ന് നാഗസ്വരക്കച്ചേരി, 8ന് പകല്‍പ്പൂരത്തില്‍ പങ്കെടുക്കുന്ന കലാരൂപങ്ങളുടെ അവതരണം, 9.30ന് സിനിമ സീരിയൽ താരങ്ങൾ അണി നിരക്കുന്ന ഗംഭീര കോമഡിഷോ.

തിങ്കളാഴ്ച ദിവസമായ മാർച്ച് 06 ന് രാവിലെ 11.00ന് ഉത്സവബലി, വൈകിട്ട്  5.30ന് നാദസ്വര കച്ചേരി, 7.45ന് സംഗീത സദസ്സ്, രാത്രി 8.30ന് കാക്കാരശ്ശി നാടകം.

ചൊവ്വാഴ്ച 11ന് സമൂഹസദ്യ, 3  മണിക്ക് ഓട്ടൻതുള്ളൽ, 6.30ന് നാദസ്വര കച്ചേരി , രാത്രി 8.30 മുതൽ നാടൻ പാട്ടുകളും ഭക് തി ഗാനങ്ങളും കോർത്തിണക്കി മണിനാദം വൺ മാൻഷോ, രാത്രി 9.00 മുതൽ സേവ.

ആറാട്ട് മഹോത്സവമായ മാർച്ച് 8 ന്   ബുധനാഴ്ച പകൽ 11 മണി മുതൽ സമൂഹസദ്യ, വൈകിട്ട് 3 മണി മുതൽ  ഗംഭീര പകൽ കാഴ്ച, 5 മണി മുതൽ ആറാട്ട് എഴുന്നള്ളത്ത്, രാത്രി 9 മുതൽ കൊല്ലം കലിക കമ്മ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന നാടൻ പാട്ടുകളും നാട്ടറിവ് കലകളും.

ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ഉത്സവ ചിത്രങ്ങൾ 2017 :

[DECRYPT]

no images were found


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !