കരുനാഗപ്പള്ളി കോഴിക്കോട് ധര്‍മ്മശാസ്താക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി

കരുനാഗപ്പള്ളി: കോഴിക്കോട് ധര്‍മ്മശാസ്താക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി. ഉത്സവം മാർച്ച് 13ന് സമാപിക്കും.

മാർച്ച് എട്ടിന് വൈകീട്ട് 5 മണിക്ക് ഓട്ടന്‍തുള്ളല്‍, രാത്രി 8 മണിക്ക് നൃത്തനൃത്യങ്ങൾ.

മാർച്ച് ഒമ്പതിന് രാവിലെ 11 മണിക്ക് ഉത്സവബലി, 1 മണിക്ക് ഉത്സവബലിദര്‍ശനം.

മാർച്ച് 10ന് രാവിലെ 10.30ന് ആയില്യംപൂജ, 7 മണിക്ക് നൃത്തസന്ധ്യ, 7.30ന് ഭക്തിഗാനസുധ, 9 മണിക്ക് നൃത്തനൃത്യങ്ങള്‍.

മാർച്ച് 13ന് വൈകിട്ട് 3ന് ഗംഭീര പകല്‍ക്കാഴ്ച, 5.30ന് തൃക്കൊടിയിറക്ക്, 7 മണിക്ക് തിരുവാതിര, 9.30ന് നാടകം എന്നിവയാണ് പ്രധാന പരിപാടികള്‍.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !