കൊല്ലം : പത്ര, ദൃശ്യ, ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ പ്രമുഖ സംഘടനയായ ജേർണലിസ്റ്റ് ആൻ്റ് മീഡിയാ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു. കൊല്ലം ജില്ലാ ടൂറിസം പ്രോമോഷൻ കൗൺസിൻ കോൺഫറൻസ് ഹാളിൽ ചേർന്ന സമ്മേളനം ജെ.എം.എ. ദേശീയ പ്രസിഡൻ്റ് വൈശാഖ് സുരേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എം.ബി.ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ. അശോകകുമാർ (ഓടനാവട്ടം അശോക് ) അധ്യക്ഷനായ ചടങ്ങിൽ
സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു കൂട്ടുംവാതുക്കൽ, സംസ്ഥാന ജനറൽ സെക്രട്ടറി ജി. കൃഷ്ണകുമാർ, സംസ്ഥാന സെക്രട്ടറിമാരായ മഹി പന്മന, രഖൂത്തമൻ, റോബിൻസൺ, അനിൽ ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ സെകട്ടറി ആർ സുധീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങൾ അഭിപ്രായങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തി. കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഗ്രീവൻസ് കൗൺസിലിൽ അംഗീകാരം ലഭിച്ചിട്ടുള്ള ഇന്ത്യയിലെ പത്ര – ദൃശ്യ – ഓൺലൈൻ മാധ്യമപ്രവർത്തകരുടെ സംഘടനയായ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ്റെ (JMA) കൊല്ലം ജില്ലാ കമ്മിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും അടുത്ത മാസം തിരുവനന്തപുരത്ത് വച്ച് നടക്കുന്നതും, സ്പീക്കർ ഉൾപ്പടെ നിരവധി മന്ത്രിമാരും, എം.പി മാരും പങ്കെടുക്കുന്നതുമായ സംസ്ഥാന സമ്മേളനത്തിന്ന് എല്ലാവരുടെയും പൂർണ്ണ പിന്തുണ ഉണ്ടാകണമെന്നും ജെ.എം.എ. ദേശീയ പ്രസിഡൻ്റ് വൈശാഖ് സുരേഷ് പറഞ്ഞു. തുടർന്ന് സംസ്ഥാന പ്രസിഡൻ്റ് എം.ബി ദിവാകരൻ പുതിയ കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു.
സുധീഷ് ആർ, കരുനാഗപ്പള്ളി .com( പ്രസിഡൻ്റ് )
വേണു കുമാർ, കുണ്ടറ മീഡിയ( സെക്രട്ടറി )
ശ്രീ. മൊയ്‌ദു അഞ്ചൽ, ന്യൂസ് കേരളം (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു. യോഗം ഐക്യകണ്ഠം അംഗീകരിച്ചതിനെ തുടർന്ന് നേതൃത്വം റെക്കോർഡുകൾ പുതിയ ജില്ലാ പ്രസിഡൻ്റിന്ന് കൈമാറി. തുടർന്ന് ട്രഷറർ മൊയ്തു അഞ്ചൽ കൃതജ്ഞത രേഖപ്പെടുത്തി.
ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി പുന സംഘടിപ്പിച്ചു.
നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !
1,54,96,300 User hits/visits (1.5 കോടി+)
04 April / Statistics generated using awstats
നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളറിയാൻ നമ്മുടെ കരുനാഗപ്പള്ളി.com ഫേസ്ബുക്ക് പേജ് LIKE ചെയ്യൂ....
LIKE , SHARE and SUPPORT....
കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com.....
LIKE , SHARE and SUPPORT....
LIKE , SHARE and SUPPORT....