കരുനാഗപ്പള്ളി : കരുനാഗപ്പള്ളി അഡ്വക്കേറ്റ് ലൈനിൽ പ്രവർത്തിക്കുന്ന അഡ്വക്കേറ്റ് ലൈൻ മർച്ചന്റ് അസോസിയേഷൻ (ALMA) എന്ന സംഘടനയുടെ നേതൃത്വത്തിൽ അഡ്വക്കേറ്റ് ലൈനിലെ നൂറോളം വ്യാപാരികൾക്ക് കേക്ക് വിതരണം ചെയ്താണ് ക്രിസ്മസ് ആഘോഷിച്ചത്. കഴിഞ്ഞ മൂന്ന് വർഷകാലമായി എല്ലാ വിശേഷ ദിനങ്ങളും വലിയ പരിപാടികളോടെയാണ് ഇവിടെ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഒത്തൊരുമയുടെ വിജയമാണിതെന്ന് ഭാരവാഹികൾ അറിയിച്ചു. ആഘോഷങ്ങൾ മാത്രമല്ല നിരവധി ചാരിറ്റി പ്രവർത്തനങ്ങളും ഈ മേഖലയിലെ തൊഴിലാളികൾക്ക് അടക്കം സംഘടന ഏറ്റെടുത്തിട്ടുണ്ട്.ALMA കമ്മിറ്റി കൂട്ടായി ഓരോ കടകളിലും നേരിട്ടെത്തി, ആശംസകൾ നേർന്നു കൊണ്ടാണ് കേക്ക് വിതരണം നടത്തിയത്. ചടങ്ങിന് ALMA പ്രസിഡന്റ് ഷിഹാൻ ബഷി, ജനറൽ സെക്രട്ടറി സഫീർ ഖാൻ, ട്രഷറർ ജഗദീശ്വരൻ പിള്ള എന്നിവർ നേതൃത്വം നൽകി
ഫോട്ടോ : ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ALMA പ്രസിഡന്റ് ഷിഹാൻ ബഷി കേക്ക് തുപ്പശേരിൽ ഉടമ വിജയന് കൈമാറി ഉൽഘാടനം ചെയ്യുന്നു