കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയുടെ സാംസ്കാരിക മേഖലയിൽ നിറസാന്നിധ്യവും, ലൈബ്രേറിയൻ, അദ്ധ്യാപകൻ എന്നീ നിലകളിൽ കുട്ടികളുടെ ഇടയിൽ ഏറേ പ്രീയനുമായ ബിജു തുറയിൽക്കുന്ന് തയ്യാറാക്കിയ -കാട്ടിലെ കൂട്ടുകാർ- എന്ന പുസ്തകത്തിൻ്റെ പ്രകാശനം നടന്നു. കരുനാഗപ്പളളി തുറയിൽകുന്ന് കുമാരനാശാൻ സ്മാരകഗ്രന്ഥശാലാ ഹാളിൽ ഡോ. ജാസ്മിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം താലൂക്ക് ലൈബ്രറികൗൺസിൽ സെക്രട്ടറി വി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രമുഖ സാഹിത്യകാരൻ ഡോ. വള്ളിക്കാവ് മോഹൻദാസ് ഷിബു എസ്. വയലകത്തിന് നൽകിപുസ്തകം നൽകി പ്രകാശനം ചെയ്തു.
തുറയിൽകുന്ന് കുമാരനാശാൻ സ്മാരകഗ്രന്ഥശാല വൈസ് പ്രസിഡന്റുകൂടിയായ ബിജുതുറയിൽ കുന്നിന്റെ 3-ാമത്തെ പുസ്തകമാണ് -കാട്ടിലെ കൂട്ടുകാർ-. രാജു നികുഞ്ജം പുസ്തകം പരിചയപ്പെടുത്തുകയും, ഗ്രന്ഥശാല ബാലവേദി വൈസ് പ്രസിഡന്റ്കുമാരി വേദിക പി.എൻ പുസ്തക വായനയനുഭവം പങ്കിടുകയും ചെയ്തു.വൈജ്ഞാനിക സാഹിത്യകാരൻ ഡോ. ആർ. ശ്രീകുമാർ നട്ടേരിൽ, എസ്. ഇന്ദുലേഖ, കെ.പുഷ്പാംഗദൻ, സെയ്ദ് ഷിഹാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ചിത്രകാരൻ സജു പ്രഭാകറിനെ ഗ്രന്ഥശാല പ്രശസ്തിപത്രം നൽകി ആദരിച്ചു. ബിജു തുറയിൽകുന്ന് മറുമൊഴിയും രാഗേഷ് എസ് നന്ദിയും രേഖപ്പെടുത്തി.