വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്തു…

കരുനാഗപ്പള്ളി : ആലപ്പാട് (ശക്തിപറമ്പ്) ഗവ: എൽ.പി. സ്കൂളിലെ അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് -പ്രജാപതി യുവജന സംഘടന- നടത്തിയ മൊബൈൽ ഫോൺ വിതരണം കരുനാഗപ്പള്ളി എം.എൽ.എ. ശ്രീ സി.ആർ. മഹേഷ്‌ ഉദ്ഘടനം ചെയ്തു. കൗൺസിലർമാരായ സീമ സഹജൻ, എം.അൻസാർ, പ്രഥമ അധ്യാപിക ബുഷ്‌റ, അധ്യാപിക അനിത എന്നിവർ ആശംസകൾ അറിയിച്ചു. സംഘടന പ്രതിനിധികളായ എസ്. ആർ. രാജീഷ്, ആദർശ് പി.ഡി. , അരുൺമുരളി, ശിവപ്രസാദ്, പ്രവീൺ, ശ്രീരാജ് എന്നിവർ നേതൃത്വം നൽകി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !