അഴീക്കലിൽ വള്ളം മറിഞ്ഞു…. മത്സ്യതൊഴിലാളികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു….

കരുനാഗപ്പള്ളി : വലിയഴീക്കലിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു. അപകടത്തെ തുടർന്ന് നടത്തിയ തിരച്ചലിൽ 4 പേരുടെ മൃതദേഹം കണ്ടെത്തി. ശ്രീകുമാർ, തങ്കപ്പൻ, സുനിൽദത്ത്, സുദേവൻ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 16 മത്സ്യ തൊഴിലാളികളാണ് വള്ളത്തിൽ ആകെ ഉണ്ടായിരുന്നത്. 2 മത്സ്യ തൊഴിലാളികളെ കൂടി കാണാതായതായാണ് ഇപ്പോൾ അറിയാൻ കഴിഞ്ഞത്. കാണാതായ മത്സ്യ തൊഴിലാളികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു.

ഓംകാരം എന്ന വള്ളമാണ് അല്പ സമയം മുമ്പ് അപകടത്തിൽപ്പെട്ടത്. നീന്തിയും മറ്റു വള്ളങ്ങളിൽ കയറിയും രക്ഷപെട്ട മത്സ്യ തൊഴിലാളികളെ കരുനാഗപ്പള്ളിയിലെയും ആലപ്പുഴയിലെയും വിവിധ ഹോസ്പിറ്റലുകളിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ട മത്സ്യ തൊഴിലാളികളുടെ മൃതദേഹം ഓച്ചിറ പരബ്രഹ്‌മ ഹോസ്പിറ്റിലെ മോർച്ചറിയിലേക്ക് മാറ്റിയതായാണ് അറിയാൻ കഴിഞ്ഞത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !