പ്ലാവില തൊപ്പിയണിഞ്ഞ് സൈക്കിളിൽ വധൂവരൻമാർ….

കരുനാഗപ്പള്ളി : ഇന്ന് വിവാഹിതരായ തൊടിയൂർ വടക്ക് കാട്ടൂർ കിഴക്കതിൽ പ്രേമിനെയും ഭാര്യ രേഷ്മയെയും ബന്ധുക്കളായ കൊച്ചു കൂട്ടുകാർ വീട്ടിലേക്ക് ആനയിച്ചത് ഏവരുടെയും ശ്രദ്ധ നേടി.

കുറച്ചകലെയുള്ള ആഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹം. കാറിൽ കാറിൽ വരണ്ട വീട്ടിലേക്ക് നവദമ്പതികളെ പത്തും പതിമൂന്നും പതിനാലും വയസുള്ള ചെറിയ കുട്ടികൾ വീടിനടുത്ത് വച്ച് തടഞ്ഞുനിർത്തി. രണ്ടുപേരെയും പ്ലാവില കിരീടം അണിയിച്ചു.

ഇനി കാർ വേണ്ട സൈക്കിൾ സവാരി ആകാം എന്ന് കൊച്ചു കൂട്ടുകാർ. പ്രണയത്തിനൊടുവിൽ വിവാഹം കഴിച്ച സന്തോഷത്തിൽ കൊച്ചു കൂട്ടുകാരുടെയും അനുജന്മാരുടെയും ആഗ്രഹം പൂർത്തീകരിച്ച് തുടർന്നുള്ള യാത്ര സൈക്കിളിലാക്കി.

ബന്ധുക്കളും മുതിർന്നവരും വധൂവരന്മാരെ സ്വീകരിക്കാൻ നവദമ്പതികളെ വഹിച്ചുകൊണ്ടുള്ള ഉള്ള കാർ നോക്കിയിരിക്കുമ്പോൾ കൊച്ചുകൂട്ടുകാരുടെ അകമ്പടിയോടുകൂടി വധൂവരന്മാർ സൈക്കിളിൽ പ്ലാവിള കിരീടമണിഞ്ഞ് എത്തിയത് എല്ലാവരിലും ചിരി പടർത്തി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !