കെ.എസ്.എഫ്.ഇ. കരുനാഗപ്പള്ളി പുതിയകാവ് ശാഖ മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു…

കരുനാഗപ്പള്ളി : കെ.എസ്.എഫ്.ഇ. വിപുലമായ ശാഖകളിൽ നിന്നു വ്യത്യസ്തമായി കൂടുതൽ മൈക്രോ ശാഖകൾ തുടങ്ങുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കെ.എസ്.എഫ്.ഇ. യുടെ 621-ാമത് ശാഖ കരുനാഗപ്പള്ളി പുതിയകാവിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കെ.എസ്.എഫ്.ഇ. യുടെ നിക്ഷേപം ഒരു ലക്ഷം കോടിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സി.ആർ. മഹേഷ് എം.എൽ.എ. അധ്യക്ഷനായി. കെ.എസ്.എഫ്.ഇ. മാനേജിംഗ് ഡയറക്ടർ വി.പി. സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു. ചിട്ടിയുടെ ആദ്യ തവണ നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു സ്വീകരിച്ചു. സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻകോടി, നഗരസഭാ കൗൺസിലർ നിസാംബായി, കെ.എസ്.എഫ് ഇ . ഡയറക്ടർ പി.സി. പിള്ള, നജിം വെട്ടത്തയ്യം, എൻ.എസ്. ലിലി എന്നിവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !