കരുനാഗപ്പള്ളി കുലശേഖരപുരം ഗവ. എച്ച്.എസ്.എസ്. ലെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു….

കരുനാഗപ്പള്ളി : പൊതുവിദ്യാഭ്യാസ സംരക്ഷണത്തിൻ്റെ ഭാഗമായി കുലശേഖരപുരം ഗവ. എച്ച്.എസ്.എസ്. മികവിൻ്റെ കേന്ദ്രമായി മാറി. ഇതിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ മൂന്നു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ബഹുനില കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.

ഇതോടനുബന്ധിച്ച് സ്കൂളിൽ നടന്ന സമ്മേളനം അഡ്വ എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് ജി. രഘു അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ശ്രീജാ ഗോപിനാഥ് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ബി. ഷീല പദ്ധതി വിശദീകരണം നടത്തി.

ശിലാഫലകം അനാശ്ഛാദനം സി.ആർ. മഹേഷ് എം.എൽ.എ. നിർവ്വഹിച്ചു. വിദ്യാഭ്യാസ പ്രതിഭകളെയും മികച്ച എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറായി തെരെഞ്ഞെടുക്കപ്പെട്ട എ. അൻസാറിനെയും ചടങ്ങിൽ ആദരിച്ചു ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വസന്താരമേശ്, ഡോ. പി.കെ. ഗോപൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ദീപ്തി രവീന്ദ്രൻ, പഞ്ചായത്ത് പ്രസിഡൻ്റ് മിനിമോൾ നിസാം, വൈസ് പ്രസിഡൻ്റ് എ. നാസർ, ബ്ലോക്ക് പഞ്ചായത്തംഗം എ. അനിരുദ്ധൻ, പഞ്ചായത്തംഗങ്ങളായ ശ്യാമള, പി.കെ. സാവിത്രി, എ.ഇ.ഒ. എസ്. ശ്രീകുമാർ, സി. രാധാമണി, വി. പ്രസന്നകുമാർ, പി. ഉണ്ണി, നീലികുളം സദാനന്ദൻ, കെ. മുരളീധരൻ, എ.വിജയൻപിള്ള, കെ. സന്തോഷ്, ബി. പ്രസന്ന എന്നിവർ സംസാരിച്ചു.

3000 ത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിൽ മൂന്നു നിലകളിലായി 12 ക്ലാസ് റൂമുകളും ടോയ്ലറ്റ് ബ്ലോക്കുകളും സ്റ്റാഫ് റൂമും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉണ്ട്. സ്കൂളിൽ നിലവിലുണ്ടായിരുന്ന പഴയ ആശ്വാസ കേന്ദ്രം പുതുക്കിപ്പണിഞ്ഞ് പുതിയകെട്ടിടമായി ഇതോടൊപ്പം ഉദ്ഘാടനം ചെയ്തു. മുൻ എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് എം.എൽ.എ. ആയിരുന്ന ആർ രാമചന്ദ്രൻ മുൻകൈയെടുത്താണ് സ്കൂളിന് കെട്ടിട നിർമ്മാണ ഫണ്ട് അനുവദിച്ചത്.

ചിത്രം :കുലശേഖരപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കെട്ടിട ഉദ്ഘാടനത്തോടനുബന്ധിച്ചു ചേർന്ന യോഗം എ.എം.ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !