കരുനാഗപ്പള്ളി : ലോക ഗ്രന്ഥശാല ദിനമായ സെപ്തംബർ 14 ന് കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൻ്റെ നേതൃത്വത്തിൽ വായനാമാസികം പദ്ധതിക്ക് തുടക്കമായി.
സ്ത്രീകളുടെ വായനയേയും സർഗ്ഗാത്മക ഇടങ്ങളേയും വീണ്ടെടുക്കുവാനായി 5000 സ്ത്രീകളെ അക്ഷരലോകത്തെത്തിക്കുന്ന അതി ജീവനത്തിന് പെൺവായനയുടെ മൂന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഓച്ചിറ, ക്ലാപ്പന പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥശാലകളിലും പൊതു ഇടങ്ങളിലുമാണ് വായനാമാസികം എന്ന പരിപാടിയ്ക്ക് തുടക്കമായത്.
അടുത്ത 30 ദിവസം കൊണ്ട് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത വനിതകൾ 5 പുസ്തകങ്ങൾ വീതം വായിക്കുകയും ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്യും. പ്രാഥമിക തലത്തിൽ ഇത് പരിശോധിച്ച് വീട്ടമ്മമാർ കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ, വിദ്യാർത്ഥിനികൾ, ഉദ്ധ്യോഗസ്ഥർ എന്നീ മേഖലകളിൽ നിന്നായി ഒരു കേന്ദ്രത്തിൽ നിന്ന് ഓരോ വിഭാഗത്തിൽ നിന്നും മൂന്ന് പേരെ വീതം പഞ്ചായത്ത് തലത്തിലേക്ക് തെരഞ്ഞെടുക്കും. നാലാംഘട്ട പരീക്ഷയിൽ താലൂക്കിൽ നിന്ന് 1000 സ്ത്രീകളാണ് മാറ്റുരയ്ക്കുക. എല്ലാ കേന്ദ്രങ്ങളിലും രജിസ്റ്റർ ചെയ്ത സ്ത്രീകളുടെ വീട്ടുമുറ്റത്ത് ഒരു ഫലവൃക്ഷത്തെ നട്ടുകൊണ്ടാണ് വായനാമാസികം ആരംഭിച്ചത്.
ഓച്ചിറയിലെ 10 കേന്ദ്രങ്ങളിലെ ഉദ്ഘാടന ചടങ്ങിൽ താലൂക്ക് പ്രസിഡന്റ് അഡ്വ. പി.ബി. ശിവൻ, സെക്രട്ടറി വി. വിജയകുമാർ , ജില്ലാ എക്സിക്യൂട്ടീവ് വി.പി. ജയപ്രകാശ് മേനോൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവിന്ദ്രൻ, ജില്ലാ പഞ്ചായത്ത് മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്ത രമേശ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി ശ്രീദേവി, കുടുംബശ്രീ ചെയർപേ ഴ്സൺ ബിന്ദു , സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം എ. പ്രദീപ് , ജില്ലാ പഞ്ചായത്ത് അംഗം ഗേളി ഷൺമുഖൻ കവയിത്രി ഷെഹീറ നസീർ എന്നിവർ പങ്കെടുത്തു.
ക്ലാപ്പനയിലെ 8 കേന്ദ്രങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ, കുടുംബശീ ചെയർപേഴ്സൺ ശോഭകുമാരി, താലൂക്ക് വൈസ് പ്രസിഡന്റ് മണപ്പള്ളി ഉണ്ണികൃഷ്ണൻ, താലൂക്ക് എക്സിക്യൂട്ടീവ് അംഗം പി.ദീപു, സജീവ് ഓണംപള്ളിൽ, അനിത ടീച്ചർ, എസ്.എം. ഇക്ബാൽ. ആർ. മോഹൻ എന്നിവർ പങ്കെടുത്തു. ഗ്രന്ഥശാലാദിനത്തിൻ്റെ ഭാഗമായി താലൂക്കിലെ എല്ലാ ഗ്രന്ഥശാലകളിലും പതാക ഉയർത്തി.
ചിത്രം: കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ വായനാ മാസികം പരിപാടി ക്ലാപ്പനയിൽ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ദീപ്തി രവീന്ദ്രനും താലൂക്ക് സെക്രട്ടറി വി. വിജയകുമാറും ചേർന്ന് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്യുന്നു.