കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ആൾട്രാസൗണ്ട് സ്കാനിംഗ് മിഷ്യൻ്റെ പ്രവർത്തന ഉദ്ഘാടനം എ.എം. ആരിഫ് എം.പി. നിർവ്വഹിക്കുന്നു…

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പുതുതായി സ്ഥാപിക്കുന്ന അൾട്രാസൗണ്ട് സ്കാനിങ് മിഷ്യൻ്റെ പ്രവർത്തനോദ്ഘാടനം നടന്നു. അഡ്വ. എ.എം. ആരിഫ് എം.പി. യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 14.50 ലക്ഷം രൂപ ചെലവഴിച്ചാണ് സ്കാനിങ് സിസ്റ്റം സ്ഥാപിച്ചത്. അഡ്വ. എ.എം. ആരിഫ് എം.പി. ഉദ്ഘാടനം നിർവഹിച്ചു. സി.ആർ. മഹേഷ് എം.എൽ.എ. അധ്യക്ഷനായി. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു സ്വാഗതം പറഞ്ഞു. ആശുപത്രി സൂപ്രണ്ട് ഡോ തോമസ് അൽഫോൺസ് റിപ്പോർട്ട് അവതരിപ്പിച്ചു.


നഗരസഭാ വൈസ് ചെയർപേഴ്സൺ സുനിമോൾ, സ്ഥിരം സമിതി അധ്യക്ഷരായ ഡോ. പി. മീന, എൽ. ശ്രീലത, ഇന്ദുലേഖ, പടിപ്പുര ലത്തീഫ്, നഗരസഭാ കൗൺസിലർമാരായ രമ്യ സുനിൽ, എം. അൻസാർ, സതീഷ് തേവനത്ത്, ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.

നൂറുകണക്കിന് രോഗികൾ ദിവസവും വന്നു പോകുന്ന താലൂക്കാശുപത്രിയിൽ അൾട്രാസൗണ്ട് സ്കാനിങ് സംവിധാനം ഏർപ്പെടുത്തുന്നതോടെ അത് ഒട്ടേറെപ്പേർക്ക് ആശ്വാസകരമായി മാറും. ആന്തരികമായ രോഗനിർണയം ഉൾപ്പെടെയുള്ള കാര്യങ്ങൾ എളുപ്പത്തിലാക്കാനും ഓപ്പറേഷനുകൾ വേണ്ടിവരുന്ന കേസുകൾ മുൻകൂട്ടി കണ്ട് ചികിത്സ ലഭ്യമാക്കാനും ഇതുവഴി സാധിക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !