ഗ്രന്ഥശാലാ ദിനവും അതിജീവനത്തിനു പെൺ വായന ലൈബ്രറിതല ഉദ്ഘാടനവും….

കരുനാഗപ്പള്ളി : അതിജീവനത്തിനു പെൺ വായന ലൈബ്രറിതല ഉദ്ഘാടനവും, ഗ്രന്ഥശാലാ ദിനവും കരുനാഗപ്പള്ളി ക്ലാപ്പന വൈലോപ്പള്ളി സ്മാരക കുട്ടികളുടെ ലൈബ്രറി സമുചിതമായി ആചരിച്ചു. രാവിലെ 8 മണിയ്ക്ക് ക്ലാപ്പന വൈലോപ്പള്ളി മന്ദിരത്തിൽ നടന്ന പതാക ഉയർത്തൽ ലൈബ്രറി പ്രസിഡന്റ് എസ്. വിശ്വനാഥപിള്ള നിർവഹിച്ചു.

വൈകിട്ട് 5 മണിയ്ക്ക് നടന്ന ഉദ്ഘാടന ചടങ്ങ് ക്ലാപ്പന പഞ്ചായത്ത് സി.ഡി.എസ്. ചെയർപേഴ്സൺ ശ്രീമതി കെ.എൽ. ശോഭാ കുമാരി മുതിർന്ന അംഗം ശാന്തമ്മയ്ക്ക് ഫലവൃക്ഷതൈ നൽകി നിർവഹിച്ചു. വായനാ ദിന സന്ദേശം വരവിള ഗവൺമെന്റ് എൽ.പി. സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എൽ. ഗിരിജ നൽകുകയും, പെൺ വായനയ്ക്ക് ഈ കാലഘട്ടത്തിന്റെ പ്രസക്തി എന്ന വിഷയത്തെക്കുറിച്ച് എസ്.വി.എച്ച്.എസ്. റിട്ട.ആയ ശ്രീമതി വസന്ത പ്രഭാഷണം നടത്തി. ചടങ്ങിൽ ലതികാ ആനന്ദൻ, സന്ധ്യാ ശ്രീകുമാർ, ബിന്ദു ഗോപൻ തുടങ്ങിയവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !