കൂട്ടുകാർക്കൊരു വീട്…. കുതിരപ്പന്തി ബി.ജെ.എസ് എം മഠത്തിൽ ഹയർ സെക്കൻ്ററി സ്കൂളിൽ….

കരുനാഗപ്പള്ളി :കുതിരപ്പന്തി ബി.ജെ.എസ്.എം. മഠത്തിൽ ഹയർ സെക്കൻ്ററി സ്കൂളിൽ നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേത്യത്വത്തിൽ കൂട്ടുകാർക്കൊരു കുടൊരുക്കാം സ്നേഹവീട് പദ്ധതിക്ക് തുടക്കമായി കോവിഡ് വ്യാപനത്തിൻ്റെ കാലത്ത് സ്വന്തമായി മെച്ചപ്പെട്ട ഭവനം ഇല്ലാത്തിനാൽ ദുരിതം അനുഭവിക്കുന്ന സ്കൂളിലെ സഹേദരിമാരായ രണ്ട് കുട്ടികൾക്ക് ഒരു വീട് വച്ച് നൽകുന്ന കർമ്മപദ്ധതിയാണ്.

വിടിൻ്റെ ശിലാസ്ഥാപന കർമ്മം എൻ.എസ്.എസ് സംസ്ഥാന കോ-ഓർഡിനേറ്റർ ജോക്കബ് ജോൺ സ്കൂൾ പിടിഎ പ്രസിഡൻ്റ് ബിജു പാഞ്ചജന്യം, എന്നിവർ ചേർന്ന് നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ എൻ.എസ്.എസ്. ജില്ലാ കൺവീനർ കെ.ജി.പ്രകാശ്, പി.എ.സി. മെമ്പർമാരായ ജിഹാദ്, ഷീബ പി.ആർ., തഴവ ഗ്രാമപഞ്ചായത്ത് അംഗം സുജ, പ്രിൻസിപ്പൽമാരായ ജി.സഞ്ജയനാഥ്, കെ.ഉണ്ണികൃഷ്ണൻപിള്ള, സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ-ചാർജ് ബിജു.ആർ, അനുപ്, രവി, പി.ടി.എ. അംഗങ്ങളായ അനിൽ പുലിത്തിട്ട, സലിം അമ്പിത്തറ, ബാവിസ് വിജയൻ, പെരുമാനൂർ രാധ കൃഷ്ണൻ, എൻ.എസ്.എസ്. പോഗ്രാം ഓഫീസർ ശ്രീലക്ഷ്മി സ്വാഗതം ആശംസിച്ചു. ജനപ്രതിനിധികളായ പ്രസന്നൻ ശിവരാജൻ, തുടങ്ങിയവരും മുൻ അദ്ധ്യാപകരായമിനാകുമാരി നടരാജൻ തുടങ്ങിയവരും പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !