കരുനാഗപ്പള്ളിയിൽ കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്ക് റെഡ്ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്തു. കരുനാഗപ്പള്ളി ബസ് സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ, താലൂക്ക് ആശുപത്രി, പുതിയകാവ് റ്റി.വി. ആശുപത്രി എന്നിവിടങ്ങളിലാണ് വിതരണം ചെയ്തത്. കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി. ബസ്സ്റ്റേഷനിൽ നടന്ന വിതരണോദ്ഘാടനം എ.റ്റി.ഒ. അനിൽ കുമാർ നിർവ്വഹിച്ചു.

റെഡ് ക്രോസ് താലൂക്ക് സെക്രട്ടറി കോടിയാട്ട് രാമചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്. അജയകുമാർ, സുമംഗല ടീച്ചർ, ജി. സുന്ദരേശൻ, മുഹമ്മദ് സലീം, കെ.എസ്. വിശ്വനാദ്, അഡ്വ. ആസാദ് തുടങ്ങിയവർ നേതൃത്വം നൽകി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !