കരുനാഗപ്പള്ളി : നാവിൽ രുചിയൂറും നാടൻ വിഭവങ്ങളുമായി ഡോൾഫിൻ സീഫുഡ് റെസ്റ്റോറന്റ്. നമ്മുടെ അഴീക്കൽ ബീച്ചിലേക്ക് പോകുന്ന പോകുന്ന വഴിക്കുള്ള മാജിക്ക് വേൾഡ് എന്ന പാർക്കിലാണ് തനി നാടൻ വിഭവങ്ങളുമായി ഡോൾഫിൻ റെസ്റ്റോറന്റ് കുറച്ചു ദിവസം മുമ്പ് പ്രവർത്തനം ആരംഭിച്ചത്.
കല്ലുമ്മക്കായ, ചിപ്പി കക്ക, ഞണ്ട്, കൊഞ്ച്, കണവ, കക്ക, കരിമീൻ വിഭവങ്ങൾ ഇവുടുത്തെ സ്പെഷ്യൽ ആണ്. കടൽ-കായൽ വിഭവങ്ങളെ കൂടാതെ മലബാർ വിഭവങ്ങളും മിതമായ നിരക്കിൽ ലഭമാക്കുന്നുവെന്നതും ഇവിടുത്തെ ഒരു പ്രത്യേകതയാണ്. അഴീക്കൽ ഹാർബറിനോട് അടുത്തായതുകൊണ്ട് നല്ല ഫ്രഷ് മീൻ തന്നെ നമുക്ക് കഴിക്കാം.
രാവിലെ 9 മണിമുതൽ രാത്രി 10 മണിവരെയാണ് പ്രവർത്തന സമയം. എല്ലാ ശനി ഞായർ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ 12 മണിവരെ തനി നാടൻ പഴംകഞ്ഞിയും ഇവിടെ റെഡിയാണ്. ഡോൾഫിൻ സീഫുഡ് റെസ്റ്റോറന്റിനെകുറിച്ച് കൂടുതൽ അറിയാൻ 9946002800 എന്ന ഫോൺ നമ്പരിൽ വിളിക്കാവുന്നതാണ്.
കുട്ടികളുടെ പാർക്ക്, ബോട്ടിംഗ് സൗകര്യം, മീറ്റിംഗിന് ആവശ്യമായ ഹാൾ എന്നിവല്ലാം ഇവിടെയുള്ള മാജിക് വേൾഡിൽ ഒരുക്കിയിട്ടുണ്ട്.