കരുനാഗപ്പള്ളിയിലെ ലാലാജി ഗ്രന്ഥശാലയെക്കുറിച്ച് ഇത്രയും മനോഹരമായ ഒരു ഫീച്ചർ തയ്യാറാക്കാൻ സഹായിച്ച ആദരീയനായ ഗ്രന്ഥശാലാ പ്രസിഡന്റ് പ്രൊഫ. കെ.ആർ. നീലകണ്ഠപിള്ള സാറിനും സെക്രട്ടറി ശ്രീ ജി. സുന്ദരേശൻ സാറിനും പ്രത്യേകമായ നന്ദി ആദ്യമായി രേഖപ്പെടുത്തുന്നു.
കരുനാഗപ്പള്ളി : നമ്മുടെ കരുനാഗപ്പള്ളിയിൽ 1929-ൽ സ്ഥാപിതമായ വായനശാലയാണ് ലാലാജി സ്മാരക കേന്ദ്ര ഗ്രന്ഥശാല & വായനശാല.
കേരള സംസ്ഥാനം രൂപീകൃതമാകുന്നതിനും കാൽ നൂറ്റാണ്ട് മുമ്പ് സ്ഥാപിതമായ ഈ വായനശാല നാട്ടുമ്പുറത്ത് രൂപം കൊണ്ട ഏറ്റവും പഴക്കമുള്ള ഒരു പൊതു വായനശാല തന്നെയാണ് .
ശ്രീ കുമ്പളത്തു ശങ്കുപിള്ളയുടെ ആശീർവാദം ഗ്രന്ഥശാലാ പ്രവർത്തനം തുടങ്ങുന്നതിന് പ്രചോദനമായി. ഗ്രന്ഥശാല തുടങ്ങുന്നതിനു വേണ്ട 15 സെന്റ് സ്ഥലം തയ്യിൽ നാരായണ പിള്ളയും അനന്തരവൻ തയ്യിൽ വേലായുധൻപിള്ളയും സംഭാവനയായി നൽകി.
1929 ഏപ്രിൽ 29 ന് ബാരിസ്റ്റർ എ.കെ.പിള്ള ഗ്രന്ഥശാലയ്ക്ക് തറക്കല്ലിട്ടു. 1930 ഒക്ടോബർ 10 ന് ഉദ്ഘാടനവും നടന്നു. പിന്നീട് ചുരുങ്ങിയ കാലയളവിനുള്ളിൽ താലൂക്കിലെ പ്രധാന സാംസ്‌കാരിക കേന്ദ്രമായിത്തന്നെ മാറി നമ്മുടെ ലാലാജി ഗ്രന്ഥശാല.
കരുനാഗപ്പള്ളിയുടെ സാംസ്ക്കാരിക നായകനായിരുന്ന സി.എസ്. സുബ്രഹ്മണ്യൻ പോറ്റി ദീർഘകാലം ഗ്രന്ഥശാലയുടെ ഭരണസമിതി അംഗവും പ്രസിഡന്റായും പ്രവർത്തിച്ചിച്ചതും ഈ ഗ്രന്ഥശാലയ്ക്ക് മികവേകി.
പ്രൊഫ. ഗുപ്തതൻ നായർ ചെയർമാനായുള്ള കമ്മറ്റിയുടെ മേൽനോട്ടത്തിൽ സിൽവർ ജൂബിലി ആഘോഷിക്കുകയും സ്‌മാരക മന്ദിരം പണിയുകയും ചെയ്‌തു.
1949 -ൽ അമ്പലപ്പുഴയിൽ വച്ച് നടന്ന അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സമ്മേളനത്തിൽ ലാലാജിയെ പ്രതിനിധീകരിച്ച് സെക്രട്ടറി വെള്ളിമന മാധവൻ പോറ്റി പങ്കെടുക്കുകയും അദ്ദേഹത്തെ എക്സിക്യൂട്ടീവ് അംഗമായി തെരെഞ്ഞെടുക്കുകയും ചെയ്തു. ഇത് പിൽക്കാലത്ത് കേരളാ ഗ്രന്ഥശാലാ സംഘമായി പരിഗണിച്ചപ്പോൾ ലാലാജി ലൈബ്രറി കേരളത്തിലെ ഒൻപതാമത്തെ രജിസ്ട്രേഷൻ നമ്പരായി രജിസ്റ്റർ ചെയ്യപ്പെട്ടു.
ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാളിയായി പഞ്ചാബ് കേസരി ലാലാ ലജ്പത് റായുടെ സ്മരാണാർഥം നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ലാലാജി ഗ്രന്ഥശാല സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന നമ്മുടെ കരുനാഗപ്പള്ളിയുടെ ശിരാ കേന്ദ്രത്തില്‍ തന്നെയാണ് സ്ഥിതിചെയ്യുന്നത്. ഈ ഗ്രന്ഥശാല നിൽക്കുന്ന പ്രദേശം ലാലാജി ജംഗ്‌ഷൻ എന്ന് അറിയപ്പെടുന്നു.
ഗ്രന്ഥശാല എന്നതിലുപരി കരുനാഗപ്പള്ളിയുടെ ഉന്നമനത്തിനായി നിരവധി പ്രവർത്തനങ്ങളാണ് ഈ സാംസ്‌കാരിക കേന്ദ്രം നമുക്കായി എല്ലാ വർഷവും ഒരുക്കുന്നത്. ഓരോ വർഷവും നടത്തുന്ന പ്രവർത്തനങ്ങളുടെ ഒരു വലിയ ബുക്ക് തന്നെ നമുക്കിവിടെ കാണാൻ കഴിയും.
1934 ൽ രാഷ്രപിതാവ് മഹാത്‌മാഗാന്ധിജിയും , 1932 ൽ പത്‌നി കമലയ്ക്കും മകൾ ഇന്ദിരാ പ്രിയദർശിനിക്കുമൊപ്പം ജവഹർലാൽ നെഹ്റുവും നമ്മുടെ ലൈബ്രറി സന്ദർശിച്ചു.
ദേശീയ സമരത്തിന്റെ മുന്നണി പോരാളിയായ മഹാദേവ ദേശായി, അരുണാ അസഫ് അലി, അശോക് മേത്ത, ബാരിസ്റ്റർ എ.കെ.പിള്ള, ബൽവന്ത് റായി മേത്ത, ഇ.എം.എസ്. എ.കെ.ജി., പനമ്പള്ളി ഗോവിന്ദമേനോൻ, പരവൂർ റ്റി.കെ. നാരായണപിള്ള, ജി. രാമചന്ദ്രൻ എന്നിവരും സാഹിത്യകാരന്മാരായ വള്ളത്തോൾ, ഉള്ളൂർ, തകഴി ശിവശങ്കരപ്പിള്ള, കേശവദേവ്, സുകുമാർ അഴീക്കോട്, ഒ.എൻ.വി., കടമ്മനിട്ട രാമകൃഷ്ണൻ, കാവാലം നാരായണ പണിക്കർ, പെരുമ്പടവം ശ്രീധരൻ തുടങ്ങിയവരും നമ്മുടെ ലൈബ്രറി സന്ദർശിച്ചിട്ടുണ്ട്.
15/03/1934 -ൽ ഗാന്ധിജി ലൈബ്രറി സന്ദർശിച്ചപ്പോൾ ഡയറിയിൽ എഴുതിയത്.
“ഞാൻ ക്ഷമ ചോദിക്കുന്നു, കാരണം നേരുത്തേ എനിക്കീ വായനശാലയെക്കുറിച്ച് അറിയില്ലായിരുന്നു. ഇന്നലെ രാത്രി ഞാൻ കാറിൽ ഇതു വഴി പോയിട്ടും എനിക്കിവിടെ സന്ദർശിക്കാൻ പറ്റിയില്ല”
27/5/1931 -ൽ ജവഹർലാൽ നെഹ്രു കരുനാഗപ്പള്ളി ലാലാജി ഗ്രന്ഥശാല സന്ദർശിച്ചപ്പോൾ ഡയറിയിൽ എഴുതിയത്.
“ലാലാജിയുടെ ഓർമ്മയ്ക്കായി നിർമ്മിച്ച ഈ വായനശാല സന്ദർശിച്ചകാര്യം ഞാനും എന്റെ ഭാര്യയും സന്തോഷത്തോടെ ഞങ്ങളുടെ യാത്രയിൽ ഓർക്കും. ഞങ്ങൾ എല്ലാ വിധ വിജയങ്ങളും നേരുന്നു.”
02/9/1946 – അരുണാ അസഫ് അലി ലൈബ്രറി സന്ദർശിച്ചപ്പോൾ ഡയറിയിൽ എഴുതിയത്.
എ.കെ.ജി. ലൈബ്രറി സന്ദർശിച്ചപ്പോൾ ഡയറിയിൽ എഴുതിയത്.
തകഴി ശിവശങ്കരപ്പിള്ള ലൈബ്രറി സന്ദർശിച്ചപ്പോൾ ഡയറിയിൽ എഴുതിയത്.
എൻ.വി.അപ്പൻ ലൈബ്രറി സന്ദർശിച്ചപ്പോൾ ഡയറിയിൽ എഴുതിയത്.
ഉറൂബ് (പി.സി. കുട്ടികൃഷ്ണൻ) ലൈബ്രറി സന്ദർശിച്ചപ്പോൾ ഡയറിയിൽ എഴുതിയത്.
വൈലോപ്പിള്ളി ശ്രീധരമേനോൻ ലൈബ്രറി സന്ദർശിച്ചപ്പോൾ ഡയറിയിൽ എഴുതിയത്.
27/12/1954 –വയലാർ രാമവർമ്മ ലൈബ്രറി സന്ദർശിച്ചപ്പോൾ ഡയറിയിൽ എഴുതിയത്.
23000 ൽ പരം പുസ്തകങ്ങളാണ് ഈ ലൈബ്രറിയിലുള്ളത്.
2003 ൽ റഫറൻസ് ലൈബ്രറിയായി ലാലാജി മാറി. 2008 ൽ റഫറൻസ് ബ്ലോക്കിന്റെ ഉദ്ഘാടനവും പൂർത്തീകരിച്ചു. ഇപ്പോൾ ആഡിറ്റോറിയത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.
ചരിത്ര പാരമ്പര്യം, പുസ്‌തകങ്ങളുടെ എണ്ണം, വായനക്കാരുടെ എണ്ണം എന്നിവയിൽ താലൂക്കിലെ പ്രഥമ സ്ഥാനമാണ് ലാലാജിക്കുള്ളത്.
ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലാലാജി ഗ്രന്ഥശാല ഒന്നര ഏക്കർ സ്ഥലത്ത് ജൈവ പയർ കൃഷി നടത്തിയപ്പോൾ.
സാഹിത്യ കേരളം അവാർഡ് ലഭിച്ച ലാലാജി ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് ഡോ. വള്ളിക്കാവ് മോഹൻദാസിനെ അനുമോദിപ്പോൾ.
വയോജന ക്ലബ്ബും യോഗാ ക്ലാസും സംഘടിപ്പിച്ചപ്പോൾ.
ലാലാജി പെയിൻ & പാലിയേറ്റീവ് കെയർ സെന്റർ ഉദ്‌ഘാടനം ചെയ്തപ്പോൾ
ലാലാജി ഫിലിം സൊസൈറ്റി ഉദ്‌ഘാടനം ചെയ്തപ്പോൾ
നൂറിൽ കൂടുതലുള്ള ഗാന്ധിജിയുടെ ചിത്രങ്ങൾ പ്രദർശനം ചെയ്തപ്പോൾ
കരുനാഗപ്പള്ളി കെ.എസ്.ബസ്‌സ്റ്റാന്റിന് തെക്കുവശമാണ് ലാലാജി സ്മാരക കേന്ദ്ര ഗ്രന്ഥശാല.