കരുനാഗപ്പള്ളി ടൗണ്‍ ക്ലബ്ബില്‍ സി.എസ്.സുബ്രഹ്മണ്യന്‍ പോറ്റിയുടെ പേരില്‍ ഗ്രന്ഥശാല തുടങ്ങുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ടൗണ്‍ ക്ലബ്ബില്‍ സി.എസ്.സുബ്രഹ്മണ്യന്‍ പോറ്റിയുടെ പേരില്‍ ഗ്രന്ഥശാല തുടങ്ങുന്നു. നവംബർ 1 ബുധനാഴ്ച വൈകീട്ട് നാലരയ്ക്ക് നടക്കുന്ന ചടങ്ങില്‍ ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. 1911-ല്‍ സി.എസ്.സുബ്രഹ്മണ്യന്‍ പോറ്റിയാല്‍ സ്ഥാപിതമായ ടൗണ്‍ ക്ലബ്ബിന്റെ പ്രധാന ഹാളിലാണ് ഗ്രന്ഥശാലയും റീഡിങ് റൂമും തുടങ്ങുന്നത്. സുബ്രഹ്മണ്യന്‍ പോറ്റി നല്‍കിയ ബൃഹത്തായ സംഭാവനകളും രചനകളും ഉള്‍പ്പെടെ ജനങ്ങളിലേക്കെത്തിക്കുകയാണ് ഗ്രന്ഥശാലയുടെ ലക്ഷ്യമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഉദ്ഘാടനയോഗത്തില്‍ നഗരസഭാധ്യക്ഷ എം.ശോഭന അധ്യക്ഷത വഹിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പി.കെ.ഗോപന്‍ മുഖ്യപ്രഭാഷണം നടത്തും. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.വിജയകുമാര്‍ പുസ്തകവിതരണം നടത്തും. ടൗണ്‍ ക്ലബ്ബ് സെക്രട്ടറി എ.ഷാജഹാന്‍, കമ്മിറ്റി അംഗങ്ങളായ എന്‍.എസ്.അജയകുമാര്‍, ബി.എ.സലാം, ബി.പ്രദീപ് കുമാര്‍, ജി.ആര്‍.കെ.നായര്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !