മസ്ജിദ് ഉദ്ഘാടനവും സമ്മേളനവും ഞായറാഴ്ച

കരുനാഗപ്പള്ളി: മുസ്ലിം ജമാഅത്ത് ഒട്ടത്തിൽമുക്ക് മസ്ജിദിന്റെ ഉദ്ഘാടനം ഒക്ടോബർ 8 ന് ഞായറാഴ്ച നടക്കും. സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സെയ്യ്ദ് റഷീദലി ശിഹാബ് തങ്ങള്‍ വൈകീട്ട് 3.45-ന് ഉദ്ഘാടനം ചെയ്യും. അസര് നമസ്‌കാരത്തിനും അദ്ദേഹം നേതൃത്വം നല്‍കും.

കരുനാഗപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എ.അബ്ദുല്‍ റഹ്മാന്‍കുഞ്ഞ് അധ്യക്ഷത വഹിക്കും. കരുനാഗപ്പള്ളി ജുമാമസ്ജിദ് ഇമാം കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. കരുനാഗപ്പള്ളിയിലെ വ്യാപാരിയായ പോച്ചയില്‍ നാസര്‍ പിതാവിന്റെ സ്മരണാര്‍ത്ഥമാണ് മസ്ജിദ് നിര്‍മിച്ചുനല്‍കിയത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !