കരുനാഗപ്പള്ളി: താലൂക്ക് ലൈബ്രറി കൗൺസിൽ പ്രവർത്തക പരിശീലനത്തോടനുബന്ധിച്ചു ചേർന്ന സമ്മേളനം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസ്ഥാനം താലൂക്കിൽ ആയിരം പൊതു ഇടങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് കെ.ആർ.നീലകണ്ഠപ്പിള്ള അധ്യക്ഷത വഹിച്ചു. മികച്ച ലൈബ്രേറിയനുള്ള അവാർഡ് നേടിയ ടി.രഞ്ജിനി, ലൈബ്രേറിയൻ പരിശീലനത്തിൽ മികവു തെളിയിച്ച അനഘ സതീഷ്, സുഭാഷ് ചന്ദ്രൻ എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ശ്രീകുമാർ അനുമോദിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ കർമപദ്ധതി അവതരിപ്പിച്ചു. ഗ്രന്ഥശാല സെക്രട്ടറിമാരുടെ പരിശീലനം സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ചവറ കെ.എസ്.പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ, സെക്രട്ടറി ഡി.സുകേശൻ, ലൈബ്രറി കൗൺസിൽ സീനിയർ സൂപ്രണ്ട് വി.സിനി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ആർ.കെ.ദീപ, പി.ബി.ശിവൻ, പി.കെ.ഗോപാലകൃഷ്ണൻ, പി.ചന്ദ്രശേഖരൻ പിള്ള, പ്ലാവേലിൽ എസ്.രാമകൃഷ്ണപിള്ള, പി.ജഗന്നാഥൻ, മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ, ജി.രവീന്ദ്രൻ, എ.പ്രദീപ്, എം.സുരേഷ്കുമാർ, എ.സജീവ് എന്നിവർ നേതൃത്വം നൽകി.