പറയകടവ് പൊന്നാഭഗവതി ക്ഷേത്രത്തിൽ മീനം അശ്വതി ഉത്സവം

കരുനാഗപ്പള്ളി: പറയകടവ് പൊന്നാഭഗവതി ക്ഷേത്രത്തിൽ മീനം അശ്വതി ഉത്സവം മാർച്ച് 20 മുതൽ 29 വരെ.

മാർച്ച് 20ന് രാവിലെ ഒൻപതിനു കളഭാഭിഷേകം, 12 മണിക്ക് സമൂഹസദ്യ, വൈകിട്ട് 5.30നും 6.10നും ഇടയിൽ ഞാറയ്ക്കൽ സുകുമാരൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. തുടർന്ന് പൊന്നു സമർപ്പണം. ഏഴിനു കൽവിളക്ക് പുനഃസ്ഥാപനത്തിന്റെ ഭാഗമായി ബ്രഹ്മചാരി മുരളീകൃഷ്ണ ഭദ്രദീപപ്രകാശനം നടത്തും. 7.30ന് പ്രശാന്ത് വർമയുടെ മാനസജപലഹരി. എല്ലാ ദിവസവും ഗണപതിഹോമം, നവകം, പഞ്ചഗവ്യം, ഭാഗവതപാരായണം, കഞ്ഞിസദ്യ, സമൂഹസദ്യ, പ്രഭാഷണം, വിശേഷാൽ പൂജകൾ തുടങ്ങിയവയുണ്ടാകും.

മാർച്ച് 21ന് രാത്രി ഒൻപതിനു റോഷ്നി നയിക്കുന്ന ഗാനമേള.

മാർച്ച് 22ന് രാത്രി 8.30ന് കോമഡി മിമിക്സ് പ്രോഗാം.

മാർച്ച് 23ന് 9.30നു മ്യൂസിക് ഫ്യൂഷൻ.

മാർച്ച് 24ന് രാവിലെ 10.30 മണിക്ക് സുഗുണാനന്ദവിലാസം കരയോഗം രൂപീകരിച്ചതിന്റെ 75-)o വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ നിർവഹിക്കും.

ആരോഗ്യപെൻഷൻ പദ്ധതി വി.എസ്.ശിവകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. ചികിത്സാ സഹായവും വിദ്യാഭ്യാസ അവാർഡും ആർ.രാമചന്ദ്രൻ എംഎൽഎയും വട്ടചക്ര അവാർഡ് അഖില കേരള ധീവര സഭ ജനറൽ സെക്രട്ടറി വി.ദിനകരനും വിതരണം ചെയ്യും.

മുതിർന്ന പൗരന്മാരെ ഒ.രാജഗോപാൽ എംഎൽഎ ആദരിക്കും.

മാതാ അമൃതാനന്ദമയി മഠം സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി പ്രഭാഷണം നടത്തും. കരയോഗം പ്രസിഡന്റ് കെ.ശരത്ചന്ദ്രൻ അധ്യക്ഷനായിരിക്കും. 8.30നു ചെറിയഴീക്കൽ ശിവപാർവതി നാട്യകലാക്ഷേത്രത്തിന്റെ നൃത്തസന്ധ്യ.

മാർച്ച് 25ന് 8.30നു കൊല്ലം അസീസിയുടെ നാടകം.

മാർച്ച് 26ന് ആറിനു ശിവശക്തിദീപം, രാത്രി ഒൻപതിന് ആലപ്പുഴ സാന്ദ്ര ഡ്രീംസിന്റെ ചിരിയരങ്ങ്.

മാർച്ച് 27ന് ഒൻപതിന് തിരുവനന്തപുരം മ്യൂസസിന്റെ ഗാനമേള.

മാർച്ച് 28ന് നാലിന് അഷ്ടമംഗല്യഘോഷയാത്ര, ഏഴിന് അമൃത ബാലസംസ്കൃതിയുടെ ഭക്തിഗാനസുധ, ഒൻപതിനു പള്ളിവേട്ട.

അശ്വതി ഉത്സവദിനമായ മാർച്ച് 29നു രാവിലെ 9.30നു പൊങ്കാല, 10നു നൂറുംപാലും, വൈകിട്ടു നാലിനു പറയകടവ് പൂരം, ഒൻപതിന് ആറാട്ട് പുറപ്പാട്, 9.30ന് ആറാട്ട്, 10.30നു തിരിച്ചെഴുന്നള്ളത്ത്, തുടർന്നു കൊടിയിറക്കും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !