ചവറ: ചമയവിളക്കിനോടനുബന്ധിച്ച് കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തിലെ പൊങ്കാല ചൊവ്വാഴ്ച ഏഴ് മണിക്ക് നടക്കും. പൊങ്കാലക്കുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. കരദേവസ്വം ട്രസ്റ്റ്, കേന്ദ്ര ഉത്സവക്കമ്മിറ്റി, കരയോഗ ഭാരവാഹികള്‍ പൊങ്കാലയ്ക്ക് നേതൃത്വം നല്‍കും. തിങ്കളാഴ്ച ആറിന് സോപാനസംഗീതം, രാത്രി ഒമ്പതിന് നാടന്‍പാട്ടും ദൃശ്യാവിഷ്‌കാരവും. 24, 25 തീയതികളിലാണ് ക്ഷേത്രത്തിലെ പുരുഷാംഗനമാരുടെ ചമയവിളക്ക് നേർച്ച നടക്കുന്നത്.