കരുനാഗപ്പള്ളി ടൗൺ എല്‍.പി.എസ്. സ്ക്കൂൾ വാർഷികം ആഘോഷിച്ചു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ടൗണ്‍ എല്‍.പി.സ്‌കൂളിന്റെ വാര്‍ഷികം ആഘോഷിച്ചു. പൂര്‍വവിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ കലാപരിപാടികള്‍ നടന്നു. നഗരസഭാ അധ്യക്ഷ എം.ശോഭന ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയര്‍മാന്‍ സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ എന്‍.സി.ശ്രീകുമാര്‍ സ്‌കോളര്‍ഷിപ്പ് വിതരണവും എ.ഇ.ഒ. ടി.രാജു മുഖ്യപ്രഭാഷണവും നടത്തി.

സിനിമാസംവിധായകന്‍ റെജി പ്രഭാകരന്‍, ബി.പി.ഒ. എം.പ്രകാശ്, പ്രഥമാധ്യാപിക അനീസ സലീം, ഉത്തരക്കുട്ടന്‍, മാതൃസമിതി പ്രസിഡന്റ് ബിന്ദു സുനില്‍ എന്നിവര്‍ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !