ലാലാജി ഗ്രന്ഥശാലയില്‍ കുട്ടികള്‍ക്കായി ഫിലിം ഫെസ്റ്റിവല്‍

കരുനാഗപ്പള്ളി: ലാലാജി സ്മാരക ഗ്രന്ഥശാലയില്‍ കുട്ടികള്‍ക്കായുള്ള ഫിലിം ഫെസ്റ്റിവല്‍ 20 മുതല്‍ 24 വരെ തീയതികളില്‍ നടക്കും.

20ന് വൈകീട്ട് മൂന്നിന് നടക്കുന്ന സമ്മേളനത്തില്‍ സിനിമാ സംവിധായകന്‍ അനില്‍ വി.നാഗേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ലാലാജി ഗ്രന്ഥശാലാ പ്രസിഡന്റ് പ്രൊഫ. കെ.ആര്‍.നീലകണ്ഠപ്പിള്ള അധ്യക്ഷനാകും. ഡോ. വള്ളിക്കാവ് മോഹന്‍ദാസ് ആമുഖപ്രഭാഷണം നടത്തും. വൈകീട്ട് നാലിന് ചാര്‍ലി ചാപ്ലിന്റെ ദി കിഡ് സിനിമാ പ്രദര്‍ശനവും ഉണ്ടാകും.

21ന് വൈകീട്ട് നാലിന് സെമിനാര്‍-ചലച്ചിത്ര സംസ്‌കാരം. 4.30ന് സിനിമാ ചില്‍ഡ്രന്‍സ് ഓഫ് ഹെവന്‍.

22ന് വൈകീട്ട് 4ന് ലോക ക്ലാസിക് സിനിമകള്‍ പരിചയപ്പെടല്‍. 4.30ന് സിനിമ-ഓസ്‌കാര്‍ അവാര്‍ഡ് നേടിയ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍.

23ന് വൈകീട്ട് നാലിന് സിനിമയുടെ പിറവി-സെമിനാര്‍. 4.30ന് സിനിമ-ബൈസൈക്കിള്‍ തീവ്‌സ്. 24ന് വൈകീട്ട് 4ന് സിനിമയും സാഹിത്യവും. 4.30ന് സിനിമ-കളേഴ്‌സ് ഓഫ് പാരഡൈസ്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !