കോട്ടയ്ക്കകം പുതിയകാവ് ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി

ചവറ: കോട്ടയ്ക്കകം പുതിയകാവ് ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. മഞ്ചല്ലൂര്‍ സതീഷാണ് യജ്ഞാചാര്യന്‍. തൊടിയൂര്‍ വിനോദ്, കൊല്ലം പ്രദീപ്, മാരാരിത്തോട്ടം സതീഷ് എന്നിവരാണ് യജ്ഞപൗരാണികര്‍. വെള്ളിയാഴ്ച ശ്രീകൃഷ്ണാവതാരം, ശനിയാഴ്ച ഗോവിന്ദപട്ടാഭിഷേകം, ഞായറാഴ്ച രുക്മിണീസ്വയവരം, തിങ്കളാഴ്ച കുചേലഗതി എന്നീ ഭാഗങ്ങള്‍ പാരായണം ചെയ്യും. ചൊവ്വാഴ്ച യജ്ഞം സമാപിക്കും. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മഹാദേവന്റെയും ധര്‍മശാസ്താവിന്റെയും ദേവിയുടെയും പ്രതിഷ്ഠാദിന വാര്‍ഷികപൂജകളും നടക്കും. 1 കോട്ടയ്ക്കകം പുതിയകാവ് ദേവീക്ഷേത്രത്തിലെ സപ്താഹത്തോടനുബന്ധിച്ച് ഭദ്രദീപപ്രകാശനം എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് പ്ലാവേലില്‍ രാമകൃഷ്ണപിള്ള നിര്‍വഹിക്കുന്നു


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !