കരുനാഗപ്പള്ളി: ചെറിയഴീക്കൽ വടക്കേനട ശ്രീ ഭഗവതി ക്ഷേത്രത്തിലെ തോറ്റംപാട്ട് മഹോത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന ചരിത്രപ്രസിദ്ധവും ഭക്തിസാന്ദ്രവുമായ ചെറിയഴീക്കൽ പൊങ്കാല മെയ് 11 വ്യാഴാഴ്ച രാത്രി 10 മണിക്ക്. എല്ലാ ഭക്തജനങ്ങളെയും ദേവിയുടെ തിരുസന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നു.
30 ൽ അധികം താലപ്പൊലി വരവേൽപുകളാണ് ഉത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ ഭക്തജനങ്ങൾ നേർച്ചയായി നടത്തുന്നത്. ഓച്ചിറ ശ്രീപരബ്രഹ്മ സന്നിധിയിൽ നിന്നും ആരംഭിച്ച ദേവിയുടെ തിരുവാഭരണ ഘോഷയാത്ര ഭക്തലക്ഷങ്ങൾ ആണ് ദീപം തെളിയിച്ച് ഓരോ ക്ഷേത്രത്തിലും ഗൃഹങ്ങളിലും സ്വീകരിച്ചത്.
ഈ വർഷത്തെ പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് എല്ലാ ഭക്തജനങ്ങൾക്കും പൊങ്കാലയ്ക്ക് ശേഷം വിടുകളിൽ എത്തിച്ചേരാൻ പ്രത്യേക ബസ് സൗകര്യം ക്ഷേത്രഭരണ സമിതി ഏർപ്പെടുത്തിയിട്ടുണ്ട്.
[DECRYPT]
More : http://www.cheriazheekal.com/