കരുനാഗപ്പള്ളി ചവറ കുളങ്ങരഭാഗം വേളാങ്കണ്ണിമാതാ ദേവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ക്ക് തുടക്കമായി.  

കരുനാഗപ്പള്ളി : ചവറ  കുളങ്ങരഭാഗം പരിശുദ്ധ  വേളാങ്കണ്ണിമാതാ ദേവാലയത്തില്‍ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ക്ക് തുടക്കമായി.  

  • 2018  മാർച്ച്  27  ചൊവാഴ്ച ആറിന് കുരിശിന്റെവഴി, 6.30-ന് ദിവ്യബലി.
  • മാർച്ച് 28-ന് 7.30 മുതല്‍ അഖണ്ഡജപമാല, 10.30 മുതല്‍ 12 വരെ കുമ്പസാരം, ഉച്ചയ്ക്ക് 12-ന് ആരാധന, ദിവ്യബലി.
  • മാർച്ച് 29-ന് അഞ്ചിന് തിരുവത്താഴ ദിവ്യബലി, പാദക്ഷാളനകര്‍മം, ദിവ്യകാരുണ്യപ്രദക്ഷിണം, ആരാധന. 30-ന് ആറുമുതല്‍ ഏഴുവരെ ആരാധന, 7.30-ന് കുരിശിന്റെ വഴി, രണ്ടുമുതല്‍ മൂന്നുവരെ പൊതു ആരാധന, മൂന്നുമുതല്‍ ദുഃഖവെള്ളി തിരുകര്‍മങ്ങള്‍, പീഡാസഹന അനുസ്മരണം, കുരിശാരാധന, ദിവ്യകാരുണ്യ സ്വീകരണം, പാസ് രൂപ പ്രദക്ഷിണം, രാത്രി 10.30-ന് കബറടക്കശുശ്രൂഷ.
  • മാർച്ച് 31-ന് രാത്രി 11-ന് പെസഹ ജാഗരണം, ദിവ്യബലി, പുത്തന്‍തിരി ആശീര്‍വാദം, ജ്ഞാനസ്‌നാനവ്രത നവീകരണം.
  • ഈസ്റ്റർ ദിവസമായ  ഏപ്രില്‍ ഒന്നിന് രാവിലെ ഏഴിന് ദിവ്യബലി.

 


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !