തൊടിയൂർ ഗ്രാമപ‍ഞ്ചായത്ത് ബജറ്റിൽ പാർപ്പിട പദ്ധതിക്കും ഉൽപാദന മേഖലയ്ക്കും മുൻതൂക്കം….

കരുനാഗപ്പള്ളി : തൊടിയൂർ ഗ്രാമപ‍ഞ്ചായത്ത് ബജറ്റിൽ പാർപ്പിട പദ്ധതിക്കും ഉല്പാദന മേഖലയ്ക്കും മുൻതൂക്കം നൽകി 30,07,29,000 രൂപ വരവും 27,46,76,000 രൂപ ചെലവും 2,60,53,000 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ ബിന്ദുദേവിയമ്മ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ അധ്യക്ഷത വഹിച്ചു. 

  • ലൈഫ് പദ്ധതിയിലൂടെ പരമാവധി പേർക്ക് വീട് നിർമിച്ചു നൽകാൻ നാലു കോടി രൂപ
  • വീടുകളുടെ അറ്റകുറ്റപ്പണിക്ക് ഒരു കോടിയും ഉൾപ്പെടെ ഭവന നിർമാണത്തിന് അഞ്ചു കോടി രൂപ
  • കാർഷിക മേഖലയുൾപ്പെടെ ഉൽപാദന മേഖലയ്ക്കായി ഒരു കോടി രൂപ
  • പി.എച്ച്.എസി യോടനുബന്ധിച്ചു പാലിയേറ്റീവ് ബ്ലോക്ക് നിർമിക്കാൻ 10 ലക്ഷം രൂപ
  • പ്രൈമറി സ്കൂളുകളുടെ നവീകരണത്തിന് 15 ലക്ഷം രൂപ
  • ഗാർഹിക ബയോഗ്യാസ് പ്ലാന്റിനു 10 ലക്ഷം രൂപ
  • മാലിന്യങ്ങൾ വലിച്ചെറിയുന്നതു തടയാൻ സിസിടിവി ക്യാമറ സ്ഥാപിക്കൻ രണ്ടു ലക്ഷം രൂപ
  • ഹരിതചട്ടം പാലിച്ച് നടത്തുന്ന വിവാഹങ്ങൾക്കു സമ്മാനപദ്ധതിക്കായി 50,000 രൂപ
  • പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനായി മെറ്റീരിയൽ റിക്കവറി ഫെസിലിറ്റി സെന്ററിനായി നാലുലക്ഷം രൂപ
  • സ്ക്കൂൾ വിദ്യാർഥിനികൾക്ക് സാനിറ്ററി നാപ്കിൻ പദ്ധതിക്ക് 1,50,000 രൂപയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
  • കുടിവെള്ളക്ഷാമം നേരിടാൻ കിണർ റീചാർജിങ് സംവിധാനം തയാറാക്കാൻ തൊഴിലുറപ്പു പദ്ധതിയിൽ 25 ലക്ഷം രൂപ
  • വട്ടത്തറ പമ്പ് ഹൗസ് നവീകരിക്കാൻ 20 ലക്ഷം രൂപ
  • പൈപ്പ്  ലൈൻ എക്സ്റ്റൻഷന് 10 ലക്ഷം രൂപ
  • പഞ്ചായത്ത് കിണറുകളുടെയും മറ്റു പൊതുകിണറുകളുടെയും അറ്റകുറ്റപ്പണിക്ക് അഞ്ചു ലക്ഷം രൂപയും വകയിരുത്തി.

നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !