കരുനാഗപ്പള്ളി അഗ്നിരക്ഷാനിലയം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാമത്സരം (വാട്ടര്‍ കളര്‍) നടത്തുന്നു

കരുനാഗപ്പള്ളി : ദേശീയ അഗ്നിസുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി അഗ്നിരക്ഷാനിലയം സ്ക്കൂൾ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാമത്സരം (വാട്ടര്‍ കളര്‍) നടത്തുന്നു.  2018 ഏപ്രിൽ 7  ശനിയാഴ്ച രാവിലെ 10 മുതല്‍ കരുനാഗപ്പള്ളി ഗവ. ടൗണ്‍ എല്‍.പി.എസിലാണ് മത്സരം നടക്കുക.

ഏഴാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ജൂനിയര്‍ തലത്തിലും എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടുവരെയുള്ള കുട്ടികള്‍ക്ക് സീനിയര്‍ തലത്തിലുമാണ് മത്സരം. മത്സരവിജയികള്‍ക്ക് 13-ന് കടപ്പാക്കട അഗ്നിരക്ഷാനിലയത്തില്‍ നടക്കുന്ന ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡുമായി എത്തിച്ചേരണമെന്ന് സ്റ്റേഷന്‍ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9605814898, 9847816768.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !