കരുനാഗപ്പള്ളി : കരുനാഗപ്പള്ളി പാവുമ്പാ പരിസര പ്രദേശങ്ങളിൽ ചിത്രീകരിച്ചിരിക്കുന്ന യൂടൂബ് വെബ് സീരീസ് കണ്ണഞ്ചാൽ സീസൺ 2 ഓണം സ്പെഷ്യൽ എപ്പിസോഡ് ജനപ്രിയമാകുന്നു. ടീം 24 ഫ്രെയംസിൻ്റെ നിർമ്മാണത്തിൽ സുധീഷ് സുധാകരൻ സംവിധാനവും എഡിറ്റിംങ്ങും ചെയ്തിരിക്കുന്ന ഈ സീരീസിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് റിയാസ് സിദ്ധീഖും, കഥാപാത്ര നിർണ്ണയം ഷാൻ ചാർലിയും,ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് മിഥുൻ ദ്രോണയും, സനീഷ് സച്ചുവും ചേർന്നാണ്.
പ്രണയവും നർമ്മവും പ്രകൃതി ഭംഗിയും കോർത്തിണക്കി ഒരുക്കിയ കണ്ണഞ്ചാൽ സീസൺ-2 യൂ ടൂബ് ചാനൽ -കൈവണ്ടി- യിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഷാൻ ചാർലിയും റിയാസ് സിദ്ധീക്കും പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ഈ സീരീസിൽ സുരേഷ് കരുനാഗപ്പള്ളി, രേഷ്മ, സേതുമാധവൻ, സിബി മുള്ളനിക്കാട്, മോഹൻദാസ്, സുജാത രാജേഷ്, രാജേഷ് മീനു, ജഗദീഷ്, അജ്മൽ , പ്രസാദ് ഗംഗ,സാലി, ബെൻസി മോൻ, അരുൺ, സുനിൽ, ആദിത്യൻ തുടങ്ങി നിരവധി കലാകാരൻമാർ അണിനിരക്കുന്നു.
കരുനാഗപ്പള്ളിയിൽ ചിത്രീകരിച്ചിരിക്കുന്ന വെബ് സീരീസിന്റെ ഓണം സ്പെഷ്യൽ എപ്പിസോഡ് ജനപ്രിയമാകുന്നു….
നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !
1,54,96,300 User hits/visits (1.5 കോടി+)
04 April / Statistics generated using awstats
നമ്മുടെ കരുനാഗപ്പള്ളിയിലെ വിശേഷങ്ങളറിയാൻ നമ്മുടെ കരുനാഗപ്പള്ളി.com ഫേസ്ബുക്ക് പേജ് LIKE ചെയ്യൂ....
LIKE , SHARE and SUPPORT....
കരുനാഗപ്പള്ളിയിലെ വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com.....
LIKE , SHARE and SUPPORT....
LIKE , SHARE and SUPPORT....