കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരത്തിൽ തെരുവിൽ ജീവിക്കുന്ന സഹോദരങ്ങൾക്ക് കരുനാഗപ്പള്ളി യുവമോർച്ചയുടെ നേതൃത്വത്തിൽ ഓണസദ്യ ഒരുക്കി. യുവമോർച്ച നേതാക്കന്മാരുടെ വീടുകളിൽ തയ്യാറാക്കിയ ഭക്ഷണമാണ് വിളമ്പിയത്. ബി.ജെ.പി. കൊല്ലം ജില്ലാ സെക്രട്ടറി വി.എസ്. ജിതിൻ ദേവ്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് കെ.ആർ രാജേഷ്, വൈസ് പ്രസിഡന്റ് സതീഷ് തേവാന്നത്ത്, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി പി.അഖിൽ, മണ്ഡലം പ്രസിഡന്റ് ആർ. ശംഭു, ജനറൽ സെക്രട്ടറി ബിജു, പ്രിയൻ, രഞ്ജിത് തുടങ്ങിയവർ നേതൃത്വം നൽകി.
Copyright © 2003-2024 karunagappally.com Developed by Sudheesh.R