ഓണക്കോടിയും ഓണക്കിറ്റും നൽകി…. കോട്ടയിൽ രാജുവിനെ ആദരിച്ചു….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നാടകശാലയുടെ നേതൃത്വത്തിൽ 100 നാടക കലാകാരന്മാർക്കുൾപ്പടെ ഓണക്കോടിയും ഓണക്കിറ്റും നൽകി. മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു അദ്ധ്യക്ഷത വഹിച്ചു. യോഗം ശ്രീ. സി.ആർ മഹേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ നഗരസഭാ ചെയർമാൻ കോട്ടയിൽ രാജുവിനെ പൊന്നാട നൽകിയും മെമെന്റോ നൽകിയും ആദരിച്ചു. ഇടത് വലത് തിരിഞ്ഞ് സിനിമയിൽ നല്ല പ്രകടനം കാഴ്ചവെച്ചതിന് രത്നമ്മ ബ്രാഹ്മമുഹൂർത്തത്തയും ഡോ.എ.എ. അമീനേയും ആദരിച്ചു.

നാടകശാല ഇൻ്റർനാഷണൽ മൂവിസിൻ്റ -അടയ്ക്കാ രാജൻ- എന്ന സിനിമയുടെ ആഡിയോ സി.ഡിയുടെ പ്രകാശനം രാജീവ് ആലുങ്കലും ഉദയകുമാർ അഞ്ചലും ചേർന്ന് സംഗീത സംവിധായകൻ കെ.ആർ അജയ്ക്ക് കൈമാറി.

കൊല്ലം തുളസി, ശുഭാരഘുനാഥ്, കെ.എസ്സ്. പ്രിയ, ബിനു സരിഗ മെഹർ ഖാൻ ,സജീവ് മാമ്പറ, അബ്ബാ മോഹൻ, ഷാജഹാൻ രാജധാനി, പൊണാൽ നന്ദകുമാർ, തഴവാ സത്യൻ, സലിം ഖാൻ, മായ വാസുദേവ്, സിന്ധു സുരേന്ദ്രൻ, ഷാനവാസ് കമ്പിക്കീഴിൽ, ഡാ.AAഅമീൻ, അഡ്വ.രാജീവ് രാജധാനി, ശ്രീമതി സൂസൻ കോടി, സി.രാധാമണി, തുടങ്ങിയവർ ആശംസ നേർന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !