കാർഷിക മേഖല അന്തസ്സിന്റെ പ്രതീകമാകുന്ന സംസ്കാരം തിരിച്ചെത്തുന്നുവെന്ന് സി.ആർ. മഹേഷ് എം.എൽ.എ.

കരുനാഗപ്പള്ളി : തഴവയിൽ കർഷകദിനാചരണവും കർഷകരെ ആദരിക്കൽ ചടങ്ങും സി.ആർ. മഹേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കാർഷിക മേഖല അന്തസ്സിന്റെ പ്രതീകമാകുന്ന സംസ്കാരം തിരിച്ചെത്തുന്നുവെന്നും കാർഷികമേഖലയിലെ ഉണർവ് സമൂഹത്തിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കാൻ പര്യാപ്തമാകുന്നുവെന്നും യോഗത്തിൽ സി. ആർ. മഹേഷ് എം.എൽ.എ. പറഞ്ഞു.

തഴവ ഗ്രാമ പഞ്ചായത്ത്‌ കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ കർഷക ദിനാഘോഷം പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിലാണ് നടന്നത്. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്
വി.സദാശിവൻ അധ്യക്ഷനായി. കൃഷി അസി. ഡയരക്ടർ ശ്രീ. ബിനേഷ് വി.ആർ. കർഷക ദിന സന്ദേശവും നൽകി.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ കർഷകരെ ആദരിച്ചു,ജില്ല പഞ്ചായത്ത്‌ മെമ്പർ ഗേളി ഷണ്മുഖൻ, ബ്ലോക്ക്‌ മെമ്പർമാരായ മധു മാവോലിൽ, ശ്രീലത, റാഷിദ്‌ എ. വാഹിദ്, പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ്യർപേഴ്സൺ മിനി മണികണ്ഠൻ, അമ്പിളി കുട്ടൻ, അഡ്വ. എം.എ. ആസാദ്‌ എന്നിവർ ആശംസകൾ അർപ്പിച്ചു. കൃഷി ഓഫീസർ അജ്മി സ്വാഗതവും അസി. കൃഷി ഓഫീസർ ശ്രീ പ്രകാശ് നന്ദിയും പറഞ്ഞു


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !