കരുനാഗപ്പള്ളിയിൽ ജനകീയാസൂത്രണ സുവർണ്ണ ജൂബിലി ആഘോഷം…

കരുനാഗപ്പള്ളി : ജനകീയാസൂത്രണത്തിൻ്റെ രജത ജൂബിലി ആഘോഷങ്ങൾക്കു് വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ തുടക്കമായി.നഗരസഭയിൽ നടന്ന ആഘോഷ പരിപാടി സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻ കോടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ കോട്ടയിൽ രാജു അധ്യക്ഷനായി. പടിപ്പുര ലത്തീഫ് സ്വാഗതം പറഞ്ഞു.

മുൻ ജനപ്രതിനിധികളായ വിജയമ്മ ലാലി, മുനമ്പത്ത് വഹാബ്, നജിം മണ്ണേൽ, എം.അൻസാർ, എം.ശോഭന, സീനത്ത്, പ്രൊഫ ആർ ചന്ദ്രശേഖരപിള്ള, നഗരസഭാ സെക്രട്ടറി ഫൈസൽ, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു.മുൻ ജനപ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു.

കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ മുൻ പ്രസിഡന്റുമാരായ എ.നാസർ , പി.എസ്. അബ്ദുൽ സലിം, ശ്രീലേഖ കൃഷ്ണകുമാർ വൈസ് പ്രസിഡന്റുമാരായ കെ ശ്രീധരൻ , അനിത തുടങ്ങിയവരെ പ്രസിഡന്റ് മിനിമോൾ നിസാം പുരസ്കാരങ്ങൾ നൽകി ആദരിച്ചു. പഞ്ചായത്ത് സെക്രട്ടറി സി. ജനചന്ദ്രൻ സ്വാഗതവും റിപ്പോർട്ട് അവതരണവും നടത്തി. മെമ്പർമാരായ ശ്യാമള ബി., അഷറഫ് ,അനിത എസ്., മുരളീധരൻ കെ.,സാവിത്രി, സുജിത്ത് ,രാജി ഗോപൻ , ഉഷാ പാടത്ത്, ആര്യ രാജു തുടങ്ങിയവർ പങ്കെടുത്തു.

തൊടിയൂരിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുൻ ജനപ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു.

ക്ലാപ്പനയിൽ പ്രസിഡൻ്റ് മിനിമോൾ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സജീവ് ഓണംപള്ളിൽ, സ്ഥിരം സമിതി അധ്യക്ഷരായ വി.ആർ. അനുരാജ്, ബിന്ദു, അംബുജാക്ഷി, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !