കരുനാഗപ്പള്ളി : മത്സ്യബന്ധനത്തിനൊപ്പം കാർഷികമേഖലയിലും മുന്നേറ്റം നടത്താൻ ശ്രദ്ധിക്കണമെന്നും കരിമണൽ നിന്നും കാർഷിക വിജയത്തിൻറെ കഥകൾ കൂടി വരുന്നത് അഭിമാനകരമായിരിക്കുമെന്നും
സി.ആർ.മഹേഷ് എം.എൽ.എ പറഞ്ഞു.
ആലപ്പാട് കൃഷിഭവൻ സംഘടിപ്പിച്ച കാർഷിക ദിനാചരണവും കർഷകരെ ആദരിക്കലും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസ് അധ്യക്ഷത വഹിച്ചു.
ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, കർഷക സമിതി അംഗങ്ങൾ കർഷകർ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജി സ്വാഗതവും
കൃഷി ഓഫീസർ പ്രീജ ബാലൻ നന്ദിയും പറഞ്ഞു.