കുലശേഖരപുരം സർവീസ് സഹകരണ ബാങ്ക് വള്ളിക്കാവ് ബ്രാഞ്ച് നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു….

കരുനാഗപ്പള്ളി : കുലശേഖരപുരം സർവീസ് സഹകരണ ബാങ്ക് നമ്പർ 218 ൻ്റെ വള്ളിക്കാവ് ബ്രാഞ്ചിൻ്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തു. അഡ്വ. എ.എം. ആരിഫ് എം.പി. ഉദ്ഘാടനം നിർവഹിച്ചു.

നീതി മെഡിക്കൽ സ്റ്റോർ ഉദ്ഘാടനം സി.ആർ. മഹേഷ് എം.എൽ.എ. നിർവഹിച്ചു.

ലോക്കർ ഉദ്ഘാടനം സാമൂഹ്യ ക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻകോടിയും നീതി ലാബ് പി.ആർ. വസന്തനും ഉദ്ഘാടനം നിർവഹിച്ചു. സി.പി.ഐ.എം. ഏരിയ സെക്രട്ടറി പി.കെ. ബാലചന്ദ്രൻ ആദ്യ നിക്ഷേപം സ്വീകരിച്ചു.

ബാങ്ക് പ്രസിഡൻ്റ് എസ്. ഗോപിനാഥൻ നായർ അധ്യക്ഷനായി. സെക്രട്ടറി രമാദേവി സ്വാഗതം പറഞ്ഞു. സഹകരണ ജോയിൻ്റ് രജിസ്ട്രാർ പ്രവീൺദാസ്, ജോയിൻ്റ് ഡയറക്ടർ മോഹനൻപോറ്റി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനിമോൾനിസാം, ജില്ലാ പഞ്ചായത്തംഗം വസന്തരമേശ്, സി. രാധാമണി, എ. അനിരുദ്ധൻ,അനിത, മുരളീധരൻ, പി. ഉണ്ണി, ഹാരിസ്, എസ്. ആർ. ഹരികുമാർ, ജി.രവീന്ദ്രൻ, വിവിധ സഹകരണസംഘം പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !