കരുനാഗപ്പള്ളിയിൽ കർഷക ചന്തകൾക്ക് തുടക്കമായി….

കരുനാഗപ്പള്ളി : ചിങ്ങം പിറന്നതോടെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൃഷിഭവനുകളുടെയും നേതൃത്വത്തിൽ നാടൻ പച്ചക്കറികളും പഴവർഗങ്ങളും വിൽക്കുന്ന കർഷക ചന്തകൾക്ക് തുടക്കമായി.

കരുനാഗപ്പള്ളി നഗരസഭയിൽ ചെയർമാൻ കോട്ടയിൽരാജു കർഷക ചന്ത ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ ഡോ. പി മീന, എൽ ശ്രീലത, കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് മുഹമ്മദ് റാഫി, കൃഷിഓഫീസർ വീണ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

കുലശേഖരപുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷി വകുപ്പും കുടുംബശ്രീയും ചേർന്ന് പുത്തൻതെരുവ് ഇക്കോ ഷോപ്പ് അങ്കണത്തിൽ ഓണച്ചന്ത തുടങ്ങി. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് എ നാസർ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷതയ പി.എസ്. അബ്ദുൽ സലിം, ബി.ശ്യാമള മെമ്പർമാരായ സുജിത്ത്,നസീമ സിദ്ദിഖ്, മുരളീധരൻ കെ., അഷറഫ് ,കൃഷി ഓഫീസർ മീര, സെക്രട്ടറി സി. ജനചന്ദ്രൻ , കുടുംബശ്രീ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കാർഷിക ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടി സി.ആർ. മഹേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്ത രമേശ് മികച്ച കർഷകരേയും കർഷക തൊഴിലാളികളേയും ആദരിച്ചു.

തൊടിയൂർ ഗ്രാമപഞ്ചായത്തിൽ കർഷകരെ ആദരിക്കുന്ന ചടങ്ങ് സി ആർ മഹേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. കർഷക ചന്തയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ അനിൽ എസ് കല്ലേലിഭാഗം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാമചന്ദ്രൻ അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് സലിം മണ്ണൽ, ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ക്ലാപ്പനയിൽ കർഷക ദിനാചരണം സി ആർ മഹേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.കർഷകരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ദീപ്തി രവീന്ദ്രൻ ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് മിനിമോൾ അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് സജീവ് ഓണംപള്ളിൽ, സ്ഥിരം സമിതി അധ്യക്ഷരായ വി ആർ അനുരാജ്, ബിന്ദു, അംബുജാക്ഷി, പഞ്ചായത്ത് സെക്രട്ടറി ആർ താര, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !