കരുനാഗപ്പള്ളി : മത്സ്യഫെഡിന്റെ നേതൃത്വത്തിൽ അഴീക്കലിൽ സ്ഥാപിച്ച ഡീസൽബങ്ക് കെട്ടിടം ഉദ്ഘാടനം ചെയ്തു. ആർ രാമചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ അധ്യക്ഷനായി. മാനേജിംഗ് ഡയറക്ടർ ലോറൻസ് ഹെറാൾഡ് സ്വാഗതം പറഞ്ഞു. ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സെലീന, മത്സ്യഫെഡ് ഡയറക്ടർമാരായ ജി രാജദാസ്, ടി മനോഹരൻ, സബീന സ്റ്റാൻലി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ബി സഞ്ജീവ്, ജില്ലാ മാനേജർ മുഹമ്മദ് ഷെരീഫ് തുടങ്ങിയവർ സംസാരിച്ചു.
Copyright © 2003-2025 karunagappally.com Developed by Sudheesh.R