കരുനാഗപ്പള്ളി : ഇടപ്പള്ളിക്കോട്ടയിൽ ഹായ് നല്ലാന്തറ അബ്ദുൽ അസീസ് ലൈബ്രറി ചവറ എം.എൽ.എ. ശ്രീ. വിജയൻപിള്ള അവർകൾ ഉദ്ഘാടനം ചെയ്തു. സിറ്റി പോലീസ് കമ്മീഷണർ ശ്രീ. കെ. മധു വിശിഷ്ട അതിഥിയായി. രാഷ്ട്രീയ-സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ഉദ്ഘാടന സമ്മേളനത്തിൽ എം. ഹായ് പ്രസിഡന്റ് മുഹമ്മദ് അമീർ അധ്യക്ഷനായി.