20 വർഷത്തിന്റെ നിറവിൽ സംസ്കൃതി സാംസ്കാരിക സംഘടന…. കുടുംബ സംഗമം സംഘടിപ്പിച്ചു….

കരുനാഗപ്പള്ളി : ചെറിയഴീക്കൽ പ്രവർത്തിച്ചുവരുന്ന സംസ്കൃതി സാംസ്കാരിക സംഘടനയുടെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് കുടുംബ സംഗമം സംഘടിപ്പിച്ചു. ആദ്യ കാലഘട്ടങ്ങളിൽ മുതൽ കഥകളിയെ പ്രോത്സാഹിപ്പിക്കുന്നതിന് മുൻപിൽ നിന്ന ഒരു സംഘടനയായിരുന്നു സംസ്കൃതി. ആലപ്പാടിന്റെ സമഗ്ര സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിയ്ക്ക് ഒരുപാടു സംഭാവനകൾ നൽകാൻ സംസ്കൃതി എന്ന സാംസ്ക്കാരിക സംഘടയ്ക്ക് ഈ നീണ്ട കാലയളവിൽ കഴിഞ്ഞിട്ടുണ്ട്.

ഈ വർഷം കുട്ടികൾക്കായി ക്വിസ് മത്സരം, കവിയരങ്ങ്, കഥകളി പഠന ക്ലാസ്സുകൾ, വിദ്യാഭ്യാസ അവാർഡ് വിതരണം എന്നിവ സംഘടിപ്പിക്കുവാനും, എല്ലാവരും വൃദ്ധസദനത്തിൽ ഒരു ദിവസം ഒത്ത് കൂടുവാനും , ചികിത്സാ സഹായങ്ങൾ നൽകുവാനും തീരുമാനിച്ചിരുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !