കരുനാഗപ്പള്ളി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക മാനസിക ആരോഗ്യ ദിനാചരണവും….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക മാനസിക ആരോഗ്യ ദിനാചരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ചവറ കുടുംബകോടതി ജഡ്ജി വി എസ് ബിന്ദു കുമാരി ഉദ്ഘാടനം ചെയ്തു. മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിന് കരുനാഗപ്പള്ളി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ എസ് അബ്ദുൾ നിസാർ അദ്ധ്യക്ഷത വഹിച്ചു.


കരുനാഗപ്പള്ളി സബ് ജഡ്ജ് ഉഷാ നായർ, മുൻസിഫ് സജിനി. ബി എസ്,മജിസ്ട്രേറ്റ് രേഖ ല്യൂറിയൻ, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി എസ് അനീഷ് രാജ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ തോമസ് അൽഫോൺസ്, അഡ്വ മുഹമ്മദ് അമീർ എന്നിവർ സംസാരിച്ചു. തുടർന്ന് ആത്മഹത്യ പ്രവണത എങ്ങനെ കുറയ്ക്കാം, മാനസിക സമ്മർദ്ദം എങ്ങനെ ഒഴിവാക്കാം എന്നീ വിഷയങ്ങളിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി സൈക്കാട്രിസ്റ്റ് ഡോ. നീതു സുരേഷ് ബോധവത്കരണ ക്ലാസ് നയിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !