കരുനാഗപ്പള്ളി സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് കരുനാഗപ്പള്ളി താലൂക്കിലെ സഹകാരികൾക്കായി 2019 – 2020 സാമ്പത്തിക വർഷം വിവിധ വായ്പാ പദ്ധതികൾ നടപ്പിലാക്കുന്നതിന് തീരുമാനിച്ചതായി ബാങ്ക് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സഹകാരികളുടെ സൗകര്യാർത്ഥം ബാങ്കിന്റെ പരിധിയിലുള്ള വിവിധ സ്ഥലങ്ങളിൽ വെച്ച് വായ്പാ മേളകൾ സംഘടിപ്പിക്കും. 16 ബുധനാഴ്ച കല്ലേലിഭാഗം ജനതാ വായനാശാലയിൽ വച്ചും 18 ന് വവ്വാക്കാവ് ബ്രാഞ്ചിൽ വച്ചും 21 ന് തേവലക്കര, പുത്തൻസങ്കേതം ഉദയാ വായനശാലയിൽ വച്ചും വായ്പാമേള നടക്കും. മേളകളിൽബാങ്കിന്റെ അഭിഭാഷകർ ഉൾപ്പടെ പങ്കെടുത്ത് മൂന്നു ദിവസത്തിനകം വായ്പകൾ ലഭ്യമാക്കും. 2010 – 2020 സാമ്പത്തിക വർഷം 30 കോടിയുടെ വായ്പാ വിതരണമാണ് ബാങ്ക് ലക്ഷ്യ മിടുന്നത് , 8 .50 % മുതൽ 11.40 % വരെയാണ് പലിശനിരക്ക്. ഭവന നിർമ്മാണം , വ്യവസായം , വാഹനങ്ങൾ ( പുതിയതും , പഴയതും ) വാങ്ങുന്നതിനും , സ്വയംതൊഴിൽ ചെയ്യുന്നതിനും, ജെ എൽ ജി വായ്പകൾ , സ്വർണ്ണ പ്പണയ വായ്പകൾ എന്നിങ്ങനെ എല്ലാത്തരം വായ്പകളും കുറഞ്ഞ പലിശനിരക്കിൽ വിതരണം ചെയ്യുമെന്നും അധികൃതർ പറഞ്ഞു. വീഴ്ച്കൂടാതെ കൃത്യമായി തിരിച്ചടയ്ക്കുന്ന വായ്പകൾക്ക് നിബന്ധനകൾക്ക് വിധേയമായി 10 % വരെ പലിശ സബ്സിഡി നൽകും. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ആർ സോമൻപിള്ള സെക്രട്ടറി ഇൻ ചാർജ് ബി രാജി എന്നിവർ പങ്കെടുത്തു.
Copyright © 2003-2024 karunagappally.com Developed by Sudheesh.R