കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 3ന് നടക്കുന്ന ലോകഭിന്നശേഷി ദിനാചരണവുമായി ബന്ധപ്പെട്ട് വിളംബര ജാഥ സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ എൻ.സി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റൻഡിങ് ചെയർപേഴ്സൺ മഞ്ജു, കരുനാഗപ്പള്ളി യു.പി.ജി.എസ്. ഹെഡ്മിസ്ട്രസ് ആർ. ശോഭ, ബി.പി.ഒ. മധു സി., കവിത, വസന്തകുമാരി എന്നിവർ നേതൃത്വം നൽകി.
Copyright © 2003-2024 karunagappally.com Developed by Sudheesh.R